ഓൺലൈൻ പഠനത്തിന് സഹായവുമായി കെ എസ് യു ; അമ്പതോളം വിദ്യാർഥികൾക്ക് അനൂപ് ഇട്ടന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കൈമാറി

എറണാകുളം: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ കൈമാറി. ആദ്യഘട്ടമായി കോതമംഗലം നിയോജകമണ്ഡലത്തിലെ ആദിവാസി കുട്ടികൾ ഉൾപ്പെടെ 50 വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ കൈമാറിയത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനപ്രതിനിധികളായ ഡീൻ കുര്യാക്കോസ് എംപി, റോജി എം ജോൺ എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് എന്നിവർ അഭിവാദ്യങ്ങളുമായി മുന്നോട്ടുവന്നു.

Related posts

Leave a Comment