‘പഠിക്കുവാൻ ഫോൺ വേണം’ ; ഷാഫി പറമ്പിലിന് ഫേസ്ബുക്ക് മെസ്സേജ് ; എത്തിച്ചു നൽകി കെഎസ്‌യു നേതാവ്

കൊല്ലം : ഓൺലൈൻ പഠനത്തിന് ഫോൺ ആവശ്യമുണ്ടെന്ന ആവശ്യവുമായി കഴിഞ്ഞദിവസം കരുനാഗപ്പള്ളി സ്വദേശി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ യ്ക്ക് ഫേസ്ബുക്ക് മെസ്സേജ് അയച്ചിരുന്നു. ഇന്ന് ശ്രദ്ധയിൽപ്പെട്ട എംഎൽഎ വിഷയം ഗൗരവത്തിൽ എടുക്കുകയും ഓഫീസ് വഴി കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുറുങ്ങാപ്പള്ളിയുമായി ബന്ധപ്പെടുകയും ചെയ്യുകയായിരുന്നു. മേൽവിലാസം മനസ്സിലാക്കിയ സൂരജും സഹപ്രവർത്തകരും ആവശ്യക്കാർക്ക് പുതിയ ഫോൺ എത്തിച്ചു നൽകുകയായിരുന്നു.

സൂരജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അങ്ങ് പാലക്കാട്ടേക്കു കരുനാഗപ്പള്ളിയിൽ നിന്നൊരു ഫേസ്ബുക്ക് മെസേജ് കുട്ടികൾക്ക് പഠിക്കാൻ ഫോൺ വേണം ഇക്കാ സഹായിക്കാൻ കഴിയുമോ..?
തിരികെ മറുപടി കരുനാഗപ്പള്ളിയിൽ എവിടെയാ കോൺടാക്റ്റ് ഡീറ്റയിൽസ് അയക്ക് നമുക്ക് റെഡിയാക്കാം ഇത് ആ മനുഷ്യൻ പറഞ്ഞതാണു..
അങ്ങനെ എനിയ്ക്ക് ഒരു ദിവസം ഒരു കോൾ വന്നു അത് ഷാഫിക്കാന്റെ സ്റ്റാഫ് അജാസിന്റെതായിരുന്നു Ajas Kuzhalmannam വാട്സപ്പിൽ ഒരു മെസെജ് അയച്ചിട്ടുണ്ട് അതൊന്നു അന്വേഷിക്കണെ ജെനുവിൻ ആണെങ്കിൽ അത് ചെയ്യണം എന്നും പറഞ്ഞു..
ഞാനതു ഏറ്റു കാരണം ആ മനുഷ്യനു ഒരു മെസേജ് അയക്കുമ്പോൾ എല്ലാവർക്കും ഒരു വിശ്വാസമുണ്ട് അത് എങ്ങനെയെങ്കിലും നടക്കുമെന്ന്..
ആ വിശ്വാസം തന്നെയാണ് ഷാഫി പറമ്പിൽ❤️
അങ്ങനെ അയച്ചു തന്ന വിലാസവും ഫോൺ നമ്പരും തിരക്കി ചെന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹ്യത്ത് സത്യത്തിൽ സങ്കടം വന്നു കൂടെ കളിച്ചു ചിരിച്ചു നടക്കുന്ന ആ മനുഷ്യന്റെ ജീവിത ചുറ്റുപാടും സാഹചര്യവുമൊക്കൊ ഇങ്ങനെ ഷാഫിക്കാനു ഒരു മെസെജ് ചെന്നപ്പോഴാണു അറിയാൻ കഴിഞ്ഞത്..
ഇനി ആ ഒരു സങ്കടമില്ലാ അവർക്ക് കുരുന്നുകൾക്ക് പഠിക്കാനുള്ള ഫോൺ എത്തിച്ചിട്ടുണ്ട്..
മഹിളാ കോൺഗ്രസ്സ് നേതാവ് ശ്രീകുമാരിയക്ക അത് കൈമാറി യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആഷിഖ് കോട്ടാടിയിലും Ashik Kottadiyil കൂടെ..
Shafi Parambil

Related posts

Leave a Comment