ഓൺലൈൻ പഠനവും പാളുന്നു ;മൊബൈൽ റേഞ്ചില്ല , ഓൺലൈൻ പഠനത്തിന് മരത്തിൽ കയറിയ വിദ്യാർഥിക്ക് മരക്കൊമ്പ് പൊട്ടി താഴെവീണ് ഗുരുതരപരിക്ക്.

കണ്ണൂർ : ഓൺലൈൻ പഠനത്തിന് മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് മരക്കൊമ്പ് പൊട്ടി താഴെവീണ് ഗുരുതരപരിക്ക്. ചിറ്റാരിപറമ്പിനടുത്ത്​ കണ്ണവം വനമേഖലയിൽ ഉൾപ്പെടുന്ന പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു -ഉഷ ദമ്പതികളുടെ മകനായ അനന്തു ബാബുവിനാണ് ഗുരുതര പരിക്കേറ്റത്.

വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപതിയിലും പിന്നീട്​ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്​ച ഉച്ചക്ക് 12:30 ഓടെയാണ്​ സംഭവം. തലയ്ക്കും കാലിനും മുതുകിലും പരുക്കേറ്റ അനന്തു ബാബുവിനെ ശസ്​ത്രക്രിയക്ക്​ വിധേയനാക്കി.

വനമേഖലകളിലും ഉൾനാടുകളിലും താമസിക്കുന്ന വിദ്യാർത്ഥികൾ പൊതുവായി നേരിടുന്ന പ്രധാന പ്രേശ്നങ്ങളിൽ ഒന്നാണ് മൊബൈൽ റേഞ്ചിന്റെ ലഭ്യത കുറവ് . ഇത്തരം പ്രേശ്നങ്ങൾ അധികാരികളുടെ മുൻപിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരായി യാതൊരു വിധ നടപടികളും കൈകൊള്ളുവാൻ പിണറായി ഗവണ്മെന്റ് തയ്യാറായിട്ടില്ലെന്നത് വസ്തുതായാണ് .

Related posts

Leave a Comment