ഓണ്‍ലൈന്‍ കാര്‍ ഫൈനാന്‍സിംഗ് സൗകര്യം അവതരിപ്പിച്ച് മാരുതി സുസുകി

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐഎല്‍) ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ കാറിന് ഓണ്‍ലൈനായി ഫൈനാന്‍സ് ലഭ്യമാക്കാം, എവിടെ നിന്നായാലും എപ്പോഴാണെങ്കിലും, മാരുതി സുസുകി സ്മാര്‍ട്ട് ഫൈനാന്‍സിനൊപ്പം. മാരുതി സുസുകി സ്മാര്‍ട്ട് ഫൈനാന്‍സ് ഇപ്പോള്‍ അരീന അതോടൊപ്പം നെക്‌സ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നു. ഇത് ഇന്ത്യയിലുടനീലം ലഭ്യമാണ്. ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇതിലൂടെ വിപുലമായ ശ്രേണികളിലുള്ള പ്രൊഫൈലുകള്‍ കവര്‍ ചെയ്യുന്നു.
തല്‍സമയ ലോണ്‍ സ്ഥിതി ട്രാക്കിംഗോടെ വ്യത്യസ്ത ഫൈനാന്‍സിയര്‍, എന്‍ഡ്-ടു-എന്‍ഡ് ഓണ്‍ലൈന്‍ കാര്‍ ഫൈനാന്‍സിംഗ് സൗകര്യം അവതരിപ്പിച്ച ആദ്യ ഓട്ടോമൊബൈല്‍ കമ്പനി മാരുതി സുസുകിയാണ്. 2020 ഡിസംബറിലാണ് മാരുതി സുസുകി സ്മാര്‍ട്ട് ഫൈനാന്‍സ് ഏതാനും നഗരങ്ങളിലായി ആദ്യമായി അവതരിപ്പിച്ചത്. ലോഞ്ചിനു ശേഷം ഇതിനോടകം 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞു.
ഉപഭോക്താക്കളെ അവരുടെ കാര്‍ വാങ്ങിക്കല്‍ അനുഭവം നിരവധി ഓപ്ഷനുകളോടെ രൂപപ്പെടുത്തിയെടുക്കുന്നതിന് പ്രാപ്തരാക്കുന്ന ഒരു വണ്‍ സ്റ്റോപ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലാണ് മാരുതി സുസുകി സ്മാര്‍ട്ട് ഫൈനാന്‍സ്. ഓണ്‍ലൈനായുള്ള കൃത്യമായ ഫൈനാന്‍സ് പങ്കാളിയെ തെരഞ്ഞെടുക്കല്‍, ഏറ്റവും അനുയോജ്യമായ ലോണ്‍ പ്രൊഡക്ട് നിര്‍ണയം, ഫൈനാസ് സംബന്ധമായ എല്ലാ ഔപചാരികതകളുടെയും പൂര്‍ത്തിയാക്കല്‍, ലോണ്‍ തുകയുടെ കൈമാറ്റം എന്നിവയെല്ലാം ഈ സൗകര്യങ്ങളില്‍ പെടുന്നു.
ഓണ്‍ലൈന്‍ കാര്‍ ഫൈനാന്‍സിംഗ് കൂടുതല്‍ സമഗ്രമാക്കുന്നതിനായി, മാരുതി സ്മാര്‍ട്ട് ഫൈനാന്‍സില്‍ ഒരു എക്‌സ്‌ചേഞ്ച് കസ്റ്റമര്‍ ജേര്‍ണി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു മാറ്റക്കച്ചവടമാണെങ്കില്‍ അവരുടെ പഴയ കാറിന്റെ ഒരു എസ്റ്റിമേറ്റ് വില അറിയാന്‍ ഇത് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. അതോടൊപ്പം വിവിധ തലങ്ങളിലുള്ള ഉപഭോക്താക്കളെ കവര്‍ ചെയ്യുന്നതിനായി ഈ പ്ലാറ്റ്‌ഫോമിലിപ്പോള്‍ സഹ-അപേക്ഷക ഫൈനാന്‍സിംഗ് സൗകര്യം കൂടി നല്‍കിവരുന്നു.
‘വാങ്ങിക്കാന്‍ സാധ്യതയുള്ളവരിലേറെയും അവരുടെ ഷോപ്പിംഗ് പ്രക്രിയ, ഒരു കാര്‍ ഡീലര്‍ഷിപ്പിലേക്ക് നേരിട്ട് വരുന്നതിനു മുന്‍പേ  ഓണലൈനായി ആരംഭിച്ചു കഴിയും –. കാറുകളും ഫൈനാന്‍സ് ഓപ്ഷനുകളും ബ്രൗസ് ചെയ്യുന്നതിലൂടെ. ഉപഭോക്താക്കളുടെ മാറിവരുന്ന സ്വഭാവങ്ങളെ മുന്നില്‍ക്കണ്ട്, ഞങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് ഓണ്‍ലൈന്‍ കാര്‍ ഫൈനാന്‍സിംഗ് സൗകര്യത്തിലൂടെ അവരെ ശക്തരാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രൗണ്ട് ബ്രേക്കിംഗ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം –  മാരുതി സുസുകി സ്മാര്‍ട്ട് ഫൈനാന്‍സ് അവതരിപ്പിച്ചിരിക്കുന്നു. ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി, ഈ പ്ലാറ്റ്‌ഫോമില്‍ ഞങ്ങള്‍ വിവിധങ്ങളായ ഇന്‍ഡസ്ട്രി-ഫസ്റ്റ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.’ ശ്രീ. ശശാങ്ക് ശ്രീവാസ്തവ, മാരുതി സുസുകി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) പറഞ്ഞു.
‘ചുരുക്കം ചില നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഞങ്ങളൊരു പൈലറ്റ് പ്രൊജക്ട് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ പ്രതികരണം പ്രോത്സാഹജനകമായിരുന്നു. അവതരിപ്പിച്ചതിനുശേഷം 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ മാരുതി സുസുകി സ്മാര്‍ട്ട് ഫൈനാന്‍സ് പോര്‍ട്ടല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഓണ്‍ലൈനായി 1,60,000 ഉപഭോക്താക്കള്‍ ഓണ്‍-റോഡ് വില തിട്ടപ്പെടുത്തുകയും 40,000 ഉപഭോക്താക്കള്‍ ഫൈനാന്‍സ് അനുമതി ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. ഇത് ഞങ്ങള്‍ക്ക് 14 പാര്‍ട്ണര്‍ ഫൈനാസിയര്‍മാരുടെ സഹായത്തോടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായ ഫൈനാന്‍സിംഗ് ഓപ്ഷനുകള്‍ നല്‍കുന്ന ഈ സൗകര്യം ഇന്ത്യയിലുടനീളം അവതരിപ്പിക്കുവാനുള്ള ആത്മവിശ്വാസം നല്‍കി.’ അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.  
മാരുതി സുസുകി സ്മാര്‍ട്ട് ഫൈനാന്‍സില്‍ ഇപ്പോള്‍ 14 ഫൈനാന്‍സിയര്‍മാര്‍ ഓണ്‍ബോര്‍ഡായി ഉണ്ട്: എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിസി ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കരൂര്‍ വൈശ്യ ബാങ്ക്, ചോളമണ്ഡലം ഫൈനാന്‍സ്, എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, മഹിന്ദ്ര ഫൈനാന്‍സ്, കൊടക് മഹിന്ദ്ര പ്രൈം, സുന്ദരം ഫൈനാന്‍സ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവ. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത കാര്‍ ഫൈനാന്‍സിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനായി, ഭാവിയിലുള്ള വിപുലീകരണത്തില്‍ കൂടുതല്‍ ഫൈനാന്‍സിയര്‍മാരെയും രൂപീകൃത ഫൈനാന്‍സ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

Related posts

Leave a Comment