ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കണം


നിലമ്പൂര്‍ : ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്തുനില്‍ക്കുന്നവര്‍ക്ക് അടിയന്തരമായി സൗകര്യമൊരുക്കുക, അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ എസ് യു നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നിലമ്പൂര്‍ എ ഇ ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി വി എ കരിം ഉദ്ഘാടനം ചെയ്തു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് എ പി അര്‍ജുന്‍ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ഇ കെ അന്‍ഷിദ്, എ ഗോപിനാദ്, അഡ്വ ഷെറി ജോര്‍ജ്, പാലോളി മെഹബൂബ്, ജാസിം മൂത്തേടം, ശിബില്‍ റഹ്മാന്‍, പറ്റിക്കാടന്‍ ഷാനവാസ്, മൂര്‍ഖന്‍ മാനു, ആസിഫ് ടി എം എസ്, തുടങ്ങിയവര്‍ സംസാരിച്ചു, സഫ്വാന്‍ മൈലാടി, ഷണ്മുഖന്‍, റാഷിദ് പോത്തുകല്ല്, ശാഹുല്‍ പോത്തുകല്ല്, സവാദ് കുറുമ്പലങ്കോട്, ആഖില്‍ റഹ്മാന്‍, അജോ, മിഷാല്‍ പത്തിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment