Connect with us
48 birthday
top banner (1)

Cinema

ചരിത്രമാവാൻ ‘ ഒങ്കാറ’. ഗോത്രഭാഷയയായ മർക്കോടിയിൽ ഒരുക്കിയ ആദ്യ സിനിമ

Avatar

Published

on

സപ്തഭാഷാ സംഗമഭൂമിയായ കാസർക്കോടൻ മണ്ണിൽ നിന്നും മണ്ണിന്റെ മക്കളുടെ കഥപറയുന്നൊരു ചിത്രം. ആദിവാസി ഗോത്രവിഭാഗമായ മാവിലാൻ ഭാഷയയായ മർക്കോടിയിൽ ഒരുക്കിയിരിക്കുന്ന ‘ ഒങ്കാറ ‘ ഈ ഭാഷയിൽ  ഒരുക്കിയിരിക്കുന്ന ആദ്യചിത്രമെന്ന ഖ്യാതി നേടുന്നു. നവാഗതനായ ഉണ്ണി കെ ആർ ആണ് ചിത്രത്തിന്റെ സംവിധായകൻ. കാട് വീടാക്കിയ ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. പുനം കൃഷിനടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെ കഥകൂടിയാണ് ‘ ഒങ്കാറ ‘ .   സുധീർ കരമനയാണ് ഒങ്കാറയിൽ മുഖ്യവേഷത്തിലെത്തുന്നത്. ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീർ കരമനയെത്തുന്നത്.  ആദിവാസി വിഭാഗമായ മാവിലാൻ സമൂഹത്തിന്റെ ഇടയിൽ സംസാരഭാഷയായി ഉപയോഗിക്കുന്ന മർക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരിൽ അറിയപ്പെടുന്ന മർക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. ഒങ്കാറയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ്.

നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ആറോളം പരമ്പരാഗത ഗാനങ്ങളുടെ അകമ്പടിയോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. ഗോത്രവിഭാഗങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈമോശം വന്നു കൊണ്ടിരിക്കയാണ്. ഭാഷയും സംസ്‌കാരവും കലയും ചരിത്രതാളുകളിലേക്ക് ആവാഹിക്കുകയെന്ന ദൗത്യമാണ് ഞങ്ങൾ ഒങ്കാറയിലൂടെ നമ്മൾ നിർവ്വഹിച്ചിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

Advertisement
inner ad

‘ഗോത്രവിഭാഗത്തിന്റെ പഴയകാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്  ഒങ്കാറയുടെ കഥ. പൂർണ്ണമായും ഉൾക്കാട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിലെ  എല്ലാ കഥാ പാത്രങ്ങളും ആദിദ്രാവിഡ ഗോത്രഭാഷയായ മർക്കോടി മാത്രം സംസാരിക്കുന്നുവെന്നതും  ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പുറം ലോകം ഏറെ കണ്ടിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗാനങ്ങളും ഒങ്കാറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ചിത്രത്തിൽ സുധീർ കരമനയ്‌ക്കൊപ്പം വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമൻ, സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, ആഷിക് ദിനേശ്, ജിബു ജോർജ്ജ്, റാം വിജയ്, സച്ചിൻ, സജിലാൽ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിതുര, കല്ലാർ, കാസർക്കോട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Advertisement
inner ad

ക്രിസ്റ്റൽ മീഡിയ, വ്യാസ ചിത്ര, സൗ സിനി മാസ്, എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ, ജോർജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, സൗമ്യ എന്നിവർ ചേർന്നാണ് നിർമ്മാണം.  ഛായാഗ്രഹണം : വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ,  എഡിറ്റർ : സിയാൻ ശ്രീകാന്ത്, പ്രൊജക്റ്റ് കോ- ഓഡിനേറ്റർ. : ഒ കെ പ്രഭാകരൻ. നിർമ്മാണ നിർവ്വഹണം : കല്ലാർ അനിൽ, മേക്കപ്പ് : ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം ശ്രീജിത്ത്‌, ഷിനു ഉഷസ്, കല അഖിലേഷ് പ്രൊഡക്ഷൻ ശബ്ദസംവിധാനം : രാധാകൃഷ്ണൻ, സംഗീതം : സുധേന്ദു രാജ്, പി ആർ ഒ : എ എസ് ദിനേശ്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

15 വർഷത്തെ പ്രണയ സാഫല്യം; നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

Published

on

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവെച്ചു. പരമ്പരാ​ഗത രീതിയിൽ തമിഴ് വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

Continue Reading

Cinema

ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണം: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്‌ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു എന്നാൽ അനുവാദം കൊടുത്തില്ലെന്നും ഇത് പരിഗണിക്കുന്നത് മനഃപൂർവം വൈകിച്ചു എന്നും നയൻ‌താര പറഞ്ഞു. തുടർന്ന് ഇന്റർനെറ്റിൽ ഇതിനോടകം സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററി ട്രെയ്ലറിലൂടെ പ്രചരിച്ചിരുന്നു. ഇത് പകർപ്പവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.
10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വലിയ ചർച്ചയായിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണു ധനുഷെന്നും നയൻതാര ഇൻസ്റാഗ്രാമിലൂടെ പറഞ്ഞു.

Continue Reading

Cinema

നടൻ രാജേഷ് മാധവൻ വിവാഹിതനായി

Published

on

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദമ്പതികൾക്ക് ആശംസകളുമായി നിരവധിപേർ രംഗത്തെത്തി.

Continue Reading

Featured