Connect with us
48 birthday
top banner (1)

Business

ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക്ക് ടാങ്ക് മാതൃകയിൽ 2 കോടിവരെ ഫണ്ടിംഗ് ഒരുക്കി മലയാളികളുടെ ആഗോള കൂട്ടായ്മ “വൺട്രപ്രണെർ”

Avatar

Published

on

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക എക്സ്പോയായ ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക് ടാങ്ക് മാതൃകയിൽ ഫണ്ടിംഗ് ഒരുക്കി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ആഗോള സ്റ്റാർട്ടപ് കൂട്ടായ്മായ “വൺട്രപ്രണെർ” (1trepreneur). ജൈറ്റെക്സിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 സംരംഭകർക്കാണ് 10 ലക്ഷം മുതൽ 2 കോടി രൂപ വരെയുള്ള ഫണ്ടിംഗ് ഒരുക്കുന്നത്. ആഗോള എക്സ്പോയുടെ ഭാഗമായിട്ടുള്ള പ്രധാനവേദിയിൽ വെച്ച് നടക്കുന്ന ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 സംഭരംഭകർക്ക് അവരുടെ ആശയം അവതരിപ്പിക്കാം.

ദുബായ് ജൈറ്റെക്സ് മേളയിൽ ആയിരത്തോളം സംരഭകരാണ് പങ്കെടുക്കുക. ഇതിൽ നിന്നാകും 10 പേരെ ഓപ്പൺ പിച്ചിന് തിരഞ്ഞെടുക്കുകയെന്ന് വൺട്രപ്രണെർ സ്ഥാപകരിൽ ഒരാളായ ജിമ്മി ജയിംസ് പറഞ്ഞു. സ്റ്റാർട്ടപ്പ് മേഖലയിലെ വെഞ്ചുവർ ക്യാപിറ്റലിസ്റ്റുകളും എയ്ഞ്ചൽ നെറ്റ്‌വർക്കുകളും ഗൾഫ് മേഖലയിലെ പ്രധാനപ്പെട്ട വ്യവസായികളും ഇൻവെസ്റ്റർ പാനലിന്റെ ഭാഗമാവാൻ സമ്മതം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ വൺട്രപ്രണെർ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുന്ന 20 സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ജൈറ്റെക്സിൽ പ്രത്യേകം പവലിയനും തയ്യാറാക്കും.

Advertisement
inner ad

ഗൾഫ് മേഖലയിൽ സ്റ്റാർട്ടപ്പ് തുടങ്ങാനും വ്യാപിപ്പിക്കാനും സഹായിക്കുന്ന കൂട്ടായ്മയിൽ പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നും 1500 ഓളം സ്റ്റാർട്ടപ്പ് സ്ഥാപകർ അംഗങ്ങളാണ്. സ്റ്റാർട്ടപ്പ് സ്ഥാപകരെ ബന്ധപ്പെടുന്നതിനും സ്റ്റാർട്ടപ്പ് ആശയങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനു ഫണ്ടിംഗ് നേടുന്നതിനും ഈ കൂട്ടായ്മ സഹായിക്കും. മാസം തോറും സ്റ്റാർട്ടപ്പ് സ്ഥാപകരുടെ മീറ്റപ്പും മെന്റർഷിപ്പ് സെഷനുകളും ഈ കൂട്ടായ്‌മയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നുണ്ട്.

നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ദുബായ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ജങ്ക്ബോട്ട് (Junkbot) റോബോട്ടിക്‌സ് സ്റ്റാർട്ടാപ്പിന്റെ സ്ഥാപകനായ ഇഹ്തിഷാം പുത്തൂർ, സിലിക്കൺവാലി 500 ഗ്ലോബൽ ആക്സിലറേറ്റർ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്ലാന്റ്ഷോപ് (Plantshop.me) സ്റ്റാർട്ടപ്പിന്റ സ്ഥാപകൻ ജിമ്മി ജെയിംസ് , സ്റ്റാർട്ടപ്പ് ഇന്ത്യ മെന്ററും നിരവധി സ്റ്റാർട്ടപ്പുകളുടെ അഡ്വൈസാറുമായ സയ്യിദ് സവാദ് എന്നീ മലയാളി യുവസംരംഭകരാണ് വൺട്രാപ്രണർ എന്ന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.

Advertisement
inner ad

നിലവിൽ ദുബായ് സർക്കാരിന്റെ കീഴിലുള്ള ഡിറ്റെക് (Dtec), ഷാർജ സർക്കാരിന്റെ കീഴിലുള്ള ഷെറ (Sherra) , അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റി എന്നിവർ വൺട്രാപ്രണെറുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

Advertisement
inner ad

Business

എൽജി ചാമ്പ്യൻസ് ലീഗ് ഓഫർ 31 വരെ നീട്ടി

Published

on

കൊച്ചി: എൽജി ഉപഭോക്താക്കൾക്ക് ഒരു സുവർണാവസരം ഓഫർ 31 വരെ നീട്ടിയിരിക്കു ന്നു. ദിവസേന എൽജി ഉൽപ്പന്നങ്ങൾ സ്വ ന്തമാക്കാനും 9990 രൂപയുടെ ഇൻസ്റ്റന്റ് ഡി കൗണ്ട് നേടാനുമുള്ള എൽജി ചാമ്പ്യൻ സ് ലീഗ് ഓഫറാണ് 31വരെ നീട്ടിയിരിക്കുന്നത്.

Continue Reading

Business

ചാമ്പ്യൻസ് ലീഗ് ഓഫറുമായി എൽജി

Published

on

ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിനോട് അനുബന്ധിച്ച് അത്യുഗ്രൻ ഓഫറുകൾ പ്രഖ്യാപിച്ച് എൽജി ഇലക്ട്രോണിക്സ്. സ്പിൻ ആൻഡ് വിന്നിലൂടെ 500 രൂപയോ 9990 രൂപയോ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കൂടാതെ ഇല്ല ദിവസവും 55 ഇഞ്ച് യുഎച്ച്ഡി ടീവി. ആഴ്ചതോറും 55 ഇഞ്ച് ഒഎൽഇഡി ടീവീ നർകെടുപ്പിലൂടെ സ്വന്തമാക്കാനുമുള്ള അവസരവും എൽജി ഒരിക്കിയിട്ടുണ്ട്. അതിനുപുറമേ 26% വരെ ക്യാഷ് ബാക്ക് ഓഫറുകളും. 888 രൂപയുടെ നിശ്ചിത ഇഎംഐ. റഫ്രിജറേറ്റർ വാങ്ങുമ്പോൾ 8 പീസ് ഗ്ലാസ് ബൗൾസ്, 5 ഇയർ വാറണ്ടിയും. ടെലിവിഷൻസ് വാങ്ങുമ്പോൾ മൂന്നുവർഷ വാറണ്ടി തുടങ്ങിയ ഓഫറുകളാണ് എൽജി കസ്റ്റമേഴ്സിനായി ഈ അവസരത്തിൽ ഒരുക്കിയിരിക്കുന്നത്. മാർച്ച്‌ 9 വരെ ഓഫറുകൾ കസ്റ്റമേഴ്സിന് ലഭ്യമായിരിക്കും എന്ന് എൽജി മാനേജ്മെന്റ് അറിയിച്ചു.

Continue Reading

Business

അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി ഒളിമ്പസ് രണ്ടാം പതിപ്പ് അവതരിപ്പിച്ച്‌ ഹൈലൈറ്റ് ഗ്രൂപ്പ്

Published

on

കൊച്ചി: ഹൈലൈറ്റ് ഒളിമ്പസിന്റെ വൻ വിജയത്തെ തുടർന്ന് ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പേരിൽ പുതിയ റസിഡൻഷ്യൽ ടവർ നിർമ്മാണം ആരംഭിക്കുന്നു. രാജ്യത്തെ കെട്ടിട സമുച്ചയങ്ങളിൽ നിന്ന് നിരവധി പ്രത്യേകതകൾകൊണ്ട് വേറിട്ട് നിൽക്കുന്ന മെഗാ പ്രൊജക്റ്റാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഒളിമ്പസ്.

ലോകോത്തര നിലവാരത്തിൽ ഹൈലൈറ്റ് സിറ്റിയിൽ ഉയർന്ന റസിഡൻഷ്യൽ പദ്ധതിയാണ് ഹൈലൈറ്റ് ഒളിമ്പസ്. ഭൂനിരപ്പിൽ നിന്നും മാറി 100 മീറ്റർ ഉയരത്തിൽ 33 നിലകളിലായാണ് ടവറുള്ളത്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്. താമസക്കാർക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്പോർട്സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി 100-ലധികം റിക്രിയേഷൻ സൗകര്യങ്ങൾ നൽകുന്ന പാർപ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസ്. അതുകൊണ്ടുതന്നെ ദിവസങ്ങൾക്കുള്ളിൽ പദ്ധതി വിറ്റഴിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് വൻ മാധ്യമ ശ്രദ്ധ നേടി.

Advertisement
inner ad

12,70,039 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ പദ്ധതിയെ കിടപിടിക്കത്തക്ക രീതിയിലാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകൽപന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടുകൂടി 22,62,639 ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രൊജക്റ്റിൽ ഉണ്ടാകും.

Advertisement
inner ad

“65 ഏക്കറിൽ പടർന്നു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌ സ്ഥപതി ആർക്കിടെക്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അൾട്രാ മോഡേൺ ബിസിനസ് പാർക്ക്, മൾട്ടിപ്ലക്‌സ് തിയറ്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റൽ, സ്റ്റാർ ഹോട്ടലുകൾ, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങൾ എല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്. ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നത്” – ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം പറഞ്ഞു.

“റീട്ടെയിൽ വിപ്ലവമാണ് കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളിൽ ഹൈലൈറ്റ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ഹൈലൈറ്റ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിലായി ആറ് മാളുകളുടെ പണിപ്പുരയിലുമാണ്” – ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

Advertisement
inner ad

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്” – ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂതന സംരംഭങ്ങളിലൂടെയും, ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ റീട്ടെയിൽ, കൊമേർഷ്യൽ, റസിഡൻഷ്യൽ പ്രൊജക്ടുകളിലൂടെയും ദക്ഷിണേന്ത്യയിലെ മികച്ച മിക്സ്ഡ് യൂസ് ഡവലപ്പറായി ഹൈലൈറ്റ് ഗ്രൂപ്പ് മാറി കഴിഞ്ഞു.

Advertisement
inner ad

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ബിൽഡേഴ്സ് എ.ജി.എം ലെഫ്റ്റനന്റ് കേണൽ (റിട്ട.) പ്രവീൺ എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured