Entertainment
“ഒരു വാക്ക്” പ്രണയ ആൽബം റിലീസ് ആയി
“ഒരു വാക്ക്” പ്രണയ ആൽബം ഓറഞ്ച് മീഡിയയിൽ കൂടി റിലീസ് ആയിരിക്കുന്നു. സിനിമയിൽ വരാനുള്ള മോഹം കൊണ്ട് , മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്ന ഫിസിയോതെറാപ്പിസ്റ്റ് സോജിൻ ജെയിംസ് ആണ് ഇതിൻറെ ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും അതിൻറെ പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് വിജയാണ്. സിനിമയിൽ എത്തണം എന്നുള്ള ആഗ്രഹമുണ്ട് പെയിൻറ് പണിക്ക് പോയി അതീന്നു കൊണ്ടുള്ള തുച്ഛ വരുമാനം കൊണ്ട് ആൽബം പ്രൊഡ്യൂസ് ചെയ്തു അഭിനയിച്ചിരിക്കുന്ന വ്യക്തിയാണ് ഇതിലെ നായകൻ പ്രജിത്ത് . ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ബിനീഷ് ബാലനാണ് ഇതിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുള്ളി ആദ്യം ചെയ്ത ആൽബം കാവിലെ വേലയ്ക്കായി വൻ ഹിറ്റായിരുന്നു 26 മില്യൻ ആൾക്കാർ കണ്ട ആൽബമാണ്. പുള്ളി ഇപ്പോൾ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തിട്ടുണ്ട്, തൊട്ടടുത്ത മാസം അറിഞ്ഞു അത് തെലുങ്ക്, കന്നടയിലും റിലീസ് ഉണ്ട് സിനിമയുടെ പേര് “തിരുട്ടു കാതൽ”
അതിമനോഹരമായ ഒരു പ്രണയഗാനമാണ് “ഒരു വാക്ക്”. നമ്മളെ പഴയ ഒരു കാലഘട്ടത്തിലേക്ക് മനസ്സിലേക്ക് നെസ്റ്റോളജിയാ ഓർമ്മപ്പെടുത്തുന്ന ഒരു ഗാനമാണ്.
Entertainment
ടിക് ടോക് വാങ്ങാന്‍ താല്‍പര്യമില്ലെന്ന് ഇലോണ്‍ മസ്‌ക്

ജനപ്രിയ ഹ്രസ്വ വിഡിയോ ആപ്പും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായ ടിക് ടോക് വാങ്ങാന്‍ താല്‍പര്യമില്ലെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ജനുവരി അവസാനം നടന്ന ഉച്ചകോടിയില്‍ നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനില്‍ പുറത്തുവന്നത്. മസ്‌കിന് ആഗ്രഹമുണ്ടെങ്കില്‍ അത് വാങ്ങുന്നതിന് താന്‍ അനുകൂലമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ടിക് ടോക് ആരെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അത് ചെയ്ത് പാതി ബിസിനസ് അമേരിക്കക്ക് നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ജനുവരി 19ന് അമേരിക്കയില്‍ ടിക് ടോക് നിരോധനം നടപ്പാകേണ്ടതായിരുന്നു. എന്നാല്‍, ട്രംപ് സമയം നീട്ടിനല്‍കുകയായിരുന്നു. അതിനിടെ ടിക് ടോക് ഏറ്റടുക്കാന്‍ മൈക്രോസോഫ്റ്റ് ചര്‍ച്ച ആരംഭിച്ചിരുന്നു.
വ്യക്തിപരമായി ഹ്രസ്വ വിഡിയോ ആപ് ഉപയോഗിക്കുന്നയാളല്ല താനെന്ന് മസ്‌ക് പറഞ്ഞു. ആപ്പിന്റെ ഫോര്‍മാറ്റും തനിക്ക് പരിചിതമല്ല. വളരെ അപൂര്‍വമായിട്ടല്ലാതെ ഞാന്‍ കമ്പനികളെ ഏറ്റെടുക്കാറില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ (ഇപ്പോള്‍ എക്‌സ്) ഏറ്റെടുത്തത് അസാധാരണമായ നടപടിയായിരുന്നു-അദ്ദേഹം പറഞ്ഞു
Entertainment
മനം കവര്‍ന്ന് ‘മദ്രാസ് മലര്‍’ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അര്‍ജുനും ശ്രീതുവും

ബിഗ് ബോസ് താരങ്ങളായ അര്‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലര്‍’ തമിഴ് മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ആറര ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാന്റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ്. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലര്‍’ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് ‘മദ്രാസ് മലര്‍’ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരിക്കുകയാണ് മദ്രാസ് മലര്‍. ജിസ് ജോയിയുടെ വോയ്‌സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം. അര്‍ജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസന്‍, ആര്യ ദയാല്‍, അഭിജിത്ത് ദാമോദരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
മനു ഡാവിഞ്ചി സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക്കല്‍ ഷോര്‍ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് നടന്‍ കോട്ടയം പ്രദീപിന്റെ മകന്‍ വിഷ്ണു ശിവപ്രദീപിന്റേതാണ്. പയസ് ഹെന്റ്രി, വൈശാഖ് രവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. മുകുന്ദന്‍ രാമന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നല്‍കിയിരിക്കുന്നത്. സിനോജ് പി അയ്യപ്പന്‍, ആമോഷ് പുതിയാട്ടില്‍ എന്നിവരാണ് ഛായാഗ്രഹണം.
ഒരു സിനിമ കാണുന്ന ഫീല്‍ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇന്‍സ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങള്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീല്‍സില്‍ ഇതിലെ ഗാനങ്ങള്‍ക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോര്‍ട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.
Cinema
നയൻതാരയ്ക്ക് തിരിച്ചടി; ധനുഷ് നൽകിയ കേസ് നിലനിൽക്കും

നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയുമുൾപ്പെടടെയുള്ള പകര്‍പ്പവകാശം ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസിനാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
ചിത്രത്തിലെ നായികയായിരുന്ന നടി നയന്‍താര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നാണ് ധനുഷിൻ്റെ വാദം. എന്നാല്‍, ധനുഷിന്റെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ നല്‍കിയ ഹര്‍ജി തീയതി വ്യക്തമാക്കാതെ വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു. ധനുഷിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ വാദം. ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിക്കെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login