നിയമങ്ങൾ ലംഘിച്ചു് കഴിയുന്നവരുടെ താമസ രേഖകൾ ശരിയാക്കാൻ ഒരു മാസം കൂടി ഗ്രേസ് പീരീഡ്‌

ഖത്തറിൽ വിസ-താമസ നിയമങ്ങൾ ലംഘിച്ചു് രാജ്യത്ത് തുടരുന്നവർക്ക് പിഴയില്ലാതെ  രാജ്യം വിടാനൊ  താമസരേഖകൾ ശരിയാക്കുന്നതിനോ ഉള്ള ഗ്രേസ്  പീരീഡ്‌ ഈ മാസം 31  ന് അവസാനിക്കും കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഗ്രേസ്  പീരീഡിന്റെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ ഇതിനകം 28400  അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ പരിശോധനകൾ  നടത്തി  14000  പേർ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയതായും ആഭ്യന്തര മന്ദ്രാലയത്തിലെ സെർച് ആൻഡ് ഫോളോ  അപ്പ്  വിഭാഗം  ഗ്രേസ് പീരീഡ്‌  ലെയ്‌സൺ ഓഫീസർ ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ് രി    ,യൂനിഫൈസ് സർവീസ് വിഭാഗം ക്യാപ്റ്റൻ മുഹമ്മദ് അലി  അൽ റാഷിദ് എന്നിവർ അറിയിച്ചു . ഇതിൽ 8277  പേർ രാജ്യത്തിന് പുറത്തു പോയി. ആറായിരത്തിലധികം പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിൽ താമസം നിയമവിധേയമാക്കിയതായും അവർ  അറിയിച്ചു .നടപടിക്രമങ്ങൾ പൂർത്തിയാക്കി  ബാക്കിയുള്ള അപേക്ഷകളിലും തുടർന്ന് ലഭിക്കുന്ന അപേക്ഷകളിലും വിസ-താമസ രേഖകൾ സംബന്ധിച്ച കാര്യങ്ങൾ  നിയമവിധേയമാക്കി  രാജ്യം വിടാനും ഖത്തറിൽ  തുടരാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.  
ഇത്  സംബന്ധിച്ച  പിഴകളിൽ അമ്പതു ശതമാനം വരെ ഇളവുകളും നൽകുമെന്ന് മുതിർന്ന ഉദ്യാഗസ്ഥർ  വ്യക്തമാക്കിയിട്ടുണ്ട്
നിയമലംഘകരായി    തുടരുന്നവർ ഗ്രേസ്  പീരീഡ്‌ ഉപയോഗപ്പെടുത്തുന്നതിനായി  സേർച്ച് ആൻഡ്‌ ഫോളോ അപ്പ്  ഓഫീസുകളെ  സമീപിക്കുമ്പോൾ   അറസ്റ്റൊ മറ്റു നിയമ നടപടികളോ ഉണ്ടാവില്ല .
ഖത്തറിലെ വിവിധ സാമൂഹ്യ പ്രവർത്തകരും പൊതുപ്രവർത്തകരും നിയമ ലംഘകരായി തുടരുന്ന പ്രവാസികളെ ഈ അവസരം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കണമെന്നും ക്യാപ്റ്റൻ പറഞ്ഞു .ഗ്രേസ് പീരീഡ്‌ സൗകര്യം   ഉപയോഗപ്പെടുത്താൻ രാജ്യത്തെ ഉമ്മുസലാൽ ,അൽ   വക്ര ,ഇൻഡസ്ട്രിയൽ ഏരിയ, മിസൈമീർ , അൽ റയ്യാൻ അൽഖോർ , സൂഖ്  വാഖിഫ് തുടങ്ങി  13   സർവീസ്സ് സെന്ററുകളിൽ അപേക്ഷ സമർപ്പിക്കാം  ഞായർ മുതൽ  വ്യാഴം  വരെ ദിവസങ്ങളിൽ ഉച്ചക്ക് ഒന്നുമുതൽ ആറുവരെ യുള്ള സമയങ്ങളിൽ  ഇവിടെ ഈ സേവനം ലഭിക്കും. .റെസിഡണ്ട് പെർമിറ്റ് ഇല്ലാത്തവരും ആർ പി യുടെ കാലാവധി കഴിഞ്ഞു  90  ദിവസം പൂർത്തിയായിട്ടും പുതുക്കാത്തവരും തൊഴിൽ ദാതാവിന്റെ പരാതിയില്ലെങ്കിൽ അവസരം ഉപയോഗപ്പെടുത്തി നിയമ വിധേയമാവാം , കുടുംബ വിസയിലും സന്ദർശക   വിസയിലും കാലാവധികഴിഞ്ഞവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം  .  ആർ പി റദ്ദാക്കി 90  ദിവസം കഴിഞ്ഞ പ്രവാസികൾക്ക് നിയമപരമായ പിഴ തുക അടച്ചു്  തീർപ്പാക്കിയ ശേഷം രാജ്യത്തു് തിരികെ പ്രവേശിക്കാൻ അനുവാദം നൽകും     ഖത്തർ സർക്കാർ നൽകുന്ന ഈ ആനുകൂല്യം അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ നേരത്തെ ഉപയോഗപ്പെടുത്തണമെന്നും താമസ രേഖകൾ  നിയമ വിധേയമാക്കാൻ ശ്രമിക്കുന്നവർക്ക് നിയമ നടപടികൾ ഉൾപ്പടെ തടസ്സങ്ങൾ ഉണ്ടാവില്ലെന്നും  അധികൃതർ  അറിയിച്ചു.മാധ്യമ പ്രവർത്തകരും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്ത  യോഗത്തിലാണ് ആഭ്യന്തര മന്ത്രാലയ സീനിയർ  ഉദ്യാഗസ്ഥർ കാര്യങ്ങൾ വിശിദീകരിച്ചത്.    

Related posts

Leave a Comment