നടിയുടെ ചിത്രം മോർഫ് ചെയ്ത കേസ്: ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സാഗർപുർ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related posts

Leave a Comment