Connect with us
Your paragraph text

Entertainment

“യൂട്യൂബിൽ 3 ലക്ഷം വ്യൂസ് നേടി വൺ ലൗ” മ്യൂസിക്ക് വീഡിയോ

മണികണ്ഠൻ കെ പേരലി

Published

on

എറണാകുളം: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ മനോരമ മ്യൂസിക്കിന്റെ ചാനലിലൂടെ റിലീസ് ആയി.”നിലവേ പോൽ” എന്ന വരിയിലൂടെ  തുടങ്ങുന്ന ഈ ഗാനം എഴുതിയതും സംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നതും അനന്തകൃഷ്ണയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ രാജീവ്.മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇതിനോടകം തന്നെ പ്രേക്ഷകർ മ്യൂസിക് വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.യൂട്യൂബിൽ വീഡിയോ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ മൂന്ന് ലക്ഷം വ്യൂസ് നേടി യൂട്യൂബിൽ മ്യൂസിക്കൽ ഹിറ്റ് ലിസ്റ്റിൽ വീഡിയോ ഇടം പിടിച്ചു.

അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത് നവോദയ എന്നിവാരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഏ.ക്കെ. പ്രൊഡക്ഷൻസ് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. 
നന്ദഗോപാൽ, ഫാസിൽ വി സുബൈർ, ജോഷോ, ഷിനു ആർ, സജു, അരുൺ ചന്ദ്, അക്ഷയ്, ഹരിപ്രിയ, ഗ്രീഷ്മ ഗിരീഷ്, അശ്വതി, സ്നേഹ സന്തോഷ്, രഞ്ജിത, ഹരിപ്രിയ എന്നിവർ മ്യൂസിക്ക് വിഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്.

Advertisement
inner ad

ഛായാഗ്രഹണം- അക്ഷയ് ശ്രീകുട്ടൻ, എഡിറ്റിംഗ്- ജിനു സോമശേഖരൻ, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- ഫാസിൽ വി സുബൈർ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത് ഉദയകുമാർ, സിംഗർ- രാഹുൽ രാജീവ്, മ്യൂസിക്ക് കൺസൾട്ടന്റ്- അനീഷ് ചന്ദ്ര, ഓർക്കസ്ട്ര ശ്രീനാഥ് എസ്. വിജയ്(ഓം ശ്രീ ഡിജിറ്റൽ ചെന്നൈ), റെക്കോഡിങ് സ്റ്റുഡിയോ- സ്ട്രിങ്‌സ് മ്യൂസിക്ക് ഹബ് ചൂണ്ടി, സൗണ്ട് എഞ്ചിനീയർ- നിഖിൽ ബാബു, അഡിഷണൽ പ്രോഗ്രാമിങ് & മിക്ക്‌സ്- ശ്യാം വി എസ്, പ്രൊഡക്ഷൻ മാനേജർ- നന്ദഗോപാൽ എസ്, സ്റ്റിൽസ്- ജയന്ത് ജെ.എസ്, മേക്കപ്പ്- ഗ്രീഷ്മഗിരീഷ്,  വസ്ത്രാലങ്കാരം- വൈറ്റ്, പി.ആർ.ഒ- മുബാറക്ക് പുതുക്കോട്, കോഓർഡിനേറ്റർ- സനു ചന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- വിഷ്ണു രാംദാസ് ഡിസൈൻസ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

വാണി ജയറാമിന് സംഗീതലോകം വിടനൽകി

Published

on

ചെന്നൈ: ഇന്നലെ അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീതലോകം വിടനൽകി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു.

മരണത്തിൽ സംശയങ്ങളില്ലെന്നും കിടക്കയിൽ നിന്ന് എഴുനേൽക്കുന്നതിനിടെ ടീപൊയിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Entertainment

ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

Published

on

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Advertisement
inner ad
Continue Reading

BOOK REVIEW

ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ‘ശിഖണ്ഡിനി’ക്ക്

Published

on

മലപ്പുറം : ഈവർഷത്തെ ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ഖണ്ഡകാവ്യമായ ‘ശിഖണ്ഡിനി’ക്ക്. അൻപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇടശ്ശേരി സാംസ്കാരിക സമിതിയാണ് പുരസ്കാരം നൽകുന്നത്. അടുത്ത മാസം പൊന്നാനിയിൽ വെച്ച് നടക്കുന്ന ഇടശ്ശേരി അനുസ്മരണ പരിപാടിയിൽ പുരസ്കാരം നൽകും.

ഡോ. കെപി മോഹനൻ, കെസി. നാരായണൻ, വിജു നായരങ്ങാടി, സമിതി പ്രസിഡന്റ് പ്രൊഫ.കെവി. രാമകൃഷ്‌ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനർഹമായ കൃതി തിരഞ്ഞെടുത്തത്.

Advertisement
inner ad
Continue Reading

Featured