കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണ് ഒരാള്‍ മരിച്ചു ; 4 പേര്‍ക്ക് പരിക്ക്

കോഴിക്കോട് പൊറ്റമ്മലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, സലീം എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ക്രെയിൻ ഉപയോഗിച്ച്‌ സ്ഥാപിക്കുന്ന സ്ലാബിന്റെ രണ്ട് കഷ്ണങ്ങൾ തകർന്നു വീണായിരുന്നു അപകടം. അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദർശിച്ചു. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച്‌ പരിശോധിക്കുമെന്നും ഡിസിപി പറഞ്ഞു.

Related posts

Leave a Comment