Connect with us
48 birthday
top banner (1)

Accident

പുരിയിലെ രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Avatar

Published

on

പുരി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കുകളുള്ളതായും പുറത്ത് വരുന്ന റിപ്പോർട്ടിൽ പറയുന്നു.

Advertisement
inner ad

രഥം വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരാൾ മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പതിനഞ്ചോളം പേർക്ക് പരിക്കുകളുള്ളതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

121 പേർ മരിച്ച ഹാഥ്റസ് ദുരന്തം നടന്ന് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പുരിയിൽ ഭയപ്പെടേണ്ടതായ ഒരു സാഹചര്യം ഇല്ലായെങ്കിലും ഒരു മരണം ഉണ്ടായത് അധികൃതരെ കൂടുതൽ ഉണർന്നുപ്രവർത്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

Advertisement
inner ad

Accident

ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Published

on

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. അപകടം നടന്ന ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Continue Reading

Accident

കൊച്ചിയില്‍ കെഎസ്ആര്‍ടിസി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു

Published

on

കൊച്ചി: കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്‌ലോര്‍ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

Advertisement
inner ad

വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബസില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Advertisement
inner ad
Continue Reading

Accident

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു

Published

on


കൊച്ചി: എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു.ചെറായില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റില്‍ ഇടിച്ചാണ് അപകടം.

ഞാറയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്.അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും, ബസ് ജിവനക്കാരനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

Advertisement
inner ad
Continue Reading

Featured