Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്:
ഫെഡറലിസത്തിന്റെ അന്ത്യം

Avatar

Published

on

കേന്ദ്രം ഭരിക്കുന്നത് ബിജെപി എന്ന രാഷ്‌ട്രീയ സംഘടനയല്ല, രാഷ്‌ട്രീയ സ്വയം സേവക് സംഘമെന്ന ആർഎസ്എസിന്റെ രാഷ്‌ട്രീയ വക്താക്കളാണെന്ന് അറിയാത്തവരല്ല ഇന്ന് ഇന്ത്യയിലുള്ളത്. അവരുടെ നിർദേശ പ്രകാരം നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും ചരിത്ര സ്മാരകങ്ങളും പാർലമെന്റ് പോലും മാറ്റിമറിക്കപ്പെടുകയാണ്. മുൻപും കോൺ​ഗ്രസ് ഇതര രാഷ്‌ട്രീയ കക്ഷികൾ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ രണ്ടു തവണ ബിജെപിയും അധികാരത്തിലുണ്ടായിരുന്നു. പക്ഷേ, അന്നൊന്നും സംഘപരിവാരങ്ങൾ ഇന്നത്തെ പോലെ തല പൊക്കിയിരുന്നില്ല. ഇപ്പോൾ ഭരണഘടനാ സ്ഥാപനങ്ങളല്ല, ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അതു മറികടക്കാനോ മാറ്റി എഴുതാനോ ഉള്ള അണിയറ നീക്കങ്ങൾ സജീവം. അതിന്റെ ഭാ​ഗമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആർഎസ്എസ് ആശയം.

ഈ നീക്കത്തിന് ഉത്തേജനം പകരുന്നതാണ് രാജ്യത്തിന്റെ പേരു തന്നെ മാറ്റാനുള്ള ആലോചന. ദി റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പേര്. അതിന്റെ ഭരണഘടനയാണ് നിലവിലുള്ളത്. അതു മാറ്റി എഴുതപ്പെടുമ്പോൾ, കഴിഞ്ഞ 75 വർഷമായി നാം പുലർത്തിപ്പോരുന്ന മതേതര ജനാധിപത്യമെന്ന പൗരാവകാശ പ്രാമുഖ്യം നിലനിർത്തുമോ എന്നതാണ് ഏറെ പ്രസക്തമായ ചോദ്യം.

ഈവർഷം നടക്കാനിരിക്കുന്ന അഞ്ച്‌ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയഭീതിയിൽനിന്നാണ് സംഘപരിവാറിന്റെ തിടുക്കത്തിലുള്ള നീക്കം. ഈ സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടായാൽ അത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നുറപ്പാണ്‌. ഇതു മറികടക്കുകയാണ് തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനു പിന്നിലെ പുതിയ നീക്കത്തിനു കാരണം. ഈ നീക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനത്തിൽ സുപ്രീം കോടതി വിധി മറികടക്കാനുള്ള പുതിയൊരു ബില്ല് പാർലമെന്റിന്റെ അനുമതി നേടിക്കഴിഞ്ഞു. പ്രധാനമന്ത്രി, ലോക്സഭയിലെ വലിയ പ്രതിപക്ഷ കക്ഷിയുടെ തലവൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ പാനൽ വേണം ചീഫ് ഇലക്ഷൻ കമ്മിഷണറെയും കമ്മിഷൻ അം​ഗങ്ങളെയും നിർദേശിക്കാൻ എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. എന്നാൽ ഈ പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള നിയമ നിർമാണമാണ് കേന്ദ്ര സർക്കാർ നടത്തിയത്. ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്ര മന്ത്രിയാവും സമിതിയിൽ വരിക. എന്നു വച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് കമ്മിഷനെ വയ്ക്കുന്നത് നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാകും. മൂന്നം​ഗ സമിതിയിൽ കേന്ദ്ര സർക്കാരിനാവും മുന്തൂക്കം എന്നതിനാൽ അവർക്കിഷ്ടപ്പെട്ടയാളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അധ്യക്ഷനോ അം​ഗമോ ആക്കാം.

Advertisement
inner ad

ഏകീകൃത തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ പുതിയ സമിതി നിലവിൽ വന്നിട്ട് ഒരു മാസമാകുന്നതേയുള്ളൂ. പക്ഷേ അതിന്റെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. നിയമനം ലഭിക്കുന്നതിനു മുൻപു തന്നെ രാം നാഥ് കോവിന്ദ് ഒൻപത് സംസ്ഥാനങ്ങളിലെ ​ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബം​ഗാൾ ​ഗവർണർ ഡോ. സി.വി. ആനന്ദബോസുമായി ദീർഘ സമയം ചർച്ച നടത്തിയിരുന്നു. പിന്നാലെ രാംനാഥ്‌ കോവിന്ദ്‌ കേരളത്തിലും എത്തിയിരുന്നു, രണ്ടു തവണ. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനുമായായിരുന്നു പ്രധാന കൂടിക്കാഴ്ച. കേരളത്തിലെ ചില പ്രമുഖ ബിജെപി, ആർഎസ്‌എസ്‌ നേതാക്കളെയും കണ്ടതായാണ്‌ വിവരം. 2022 നവംബറിലാണ് അദ്ദേഹം ആദ്യം കേരളത്തിൽ എത്തിയത്‌. അതിനുശേഷം ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 19നും രാംനാഥ് കേരളത്തിലെത്തി. അന്നും ചർച്ച ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതായിരുന്നു.

1967 വരെ ഇന്ത്യയിൽ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നിരുന്നത്. എന്നാൽ ചില സർക്കാരുകൾ കാലവധി പൂർത്തിയാക്കുന്നതിന് മുമ്പ് താഴെ വീണതോടെ ഈ രീതി മാറി. സംസ്ഥാന ഭരണം നിശ്ചലമാകാതിരിക്കാൻ ഓരോ സംസ്ഥാനത്തും വെവ്വേറെ തെരഞ്ഞെടുപ്പുകൾ നടത്തി. 1982 സെപ്റ്റംബറിൽ, ലോക്സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ ശുപാർശ ചെയ്തു.

1985 ജനുവരിയിൽ ലോക്സഭയിലേക്കും ജൂണിലും ജൂലൈയിലുമായി ചില നിയമസഭകളിലേക്കും നടക്കാനിരുന്ന തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താൻ, അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച രാം കൃഷ്ണ ത്രിവേദി നിർദ്ദേശിച്ചിരുന്നു. പക്ഷേ, അതു വിജയിച്ചില്ല. നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാൻ സംസ്ഥാന സർക്കാരുകൾ തയാറാവാതിരുന്നതാണ് കാരണം. ത്രിവേദിയുടെ നിർദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും നിയമസഭ പിരിച്ചുവിട്ട് ലോക്‌സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്ത ഏക സംസ്ഥാനമാണ് തമിഴ്‌നാട്.

Advertisement
inner ad

അടുത്ത വർഷം ആദ്യം നടക്കേണ്ടിയിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പോ ശേഷമോ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചു സംസ്ഥാനങ്ങളേയുള്ളൂ. ബാക്കി 23 സംസ്ഥാനങ്ങളുടെയും നിയമസഭാ കാലാവധി ഒരു വർഷത്തിനു മുകളിലാണ്. അവയെല്ലാം പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുക എന്നാൽ, ജനവിധി അട്ടിമറിച്ച് കേന്ദ്ര സർക്കാരിന്റെ അധീശത്വം സ്ഥാപിക്കലാണെന്നാണ് അർഥം. അത് അം​​ഗീകരിക്കാനാവില്ല, അതുകൊണ്ടുതന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം എതിർത്ത് പരാജയപ്പെടുത്തേണ്ടതുമാണ്.

രാഷ്‌ട്രപതി സഥാനത്തു നിന്ന് വിരമിച്ച ഒരാൾ അതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയ ചുമതല ഏറ്റെടുത്ത ചരിത്രമില്ല. അതുകൊണ്ടുതന്നെ ആർഎസ്എസിന്റെ രഹസ്യ അജൻഡയ്ക്ക് ഒരു മുൻ രാഷ്‌‌ട്രപതി നിന്നു കൊടുക്കണമായിരുന്നോ എന്നൊരു മറുചോദ്യവും ഉരുന്നുണ്ട്. ആർഎസ്എസിന്റ അനുഭാവിയെന്നല്ല, സർസംഘ ചാലക് തന്നെയാണ് കോവിന്ദ്. സംഘം പറഞ്ഞതുകൊണ്ടാണ് അദ്ദേഹം രാഷ്‌ട്രപതിയായത്. സംഘം പറയുന്നതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പരിഷ്കരണ സമിതിയുടെ അധ്യക്ഷ പദവിയിൽ അദ്ദേഹം എത്തിപ്പെട്ടതും ഒരു ഈച്ച പോലും അറിയാതെ പത്തോളം സംസ്ഥാനങ്ങളിൽ ചെന്ന് ​ഗവർണർമാരുമായി ആശയ വിനിമയം നടത്താനും കഴിഞ്ഞത്.

Advertisement
inner ad

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനും ഇന്ത്യയുടെ പേരുമാറ്റത്തിനും പിന്നിൽ ബിജെപിയെ ഭയപ്പെടുത്തുന്നത് കോൺ​ഗ്രും രാഹുൽ ​ഗാന്ധിയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ​ഗൗതം അദാനിയും തമ്മിലള്ള വഴിവിട്ട ബന്ധവും മോദിയുടെ അതിദ്രുതമുള്ള സാമ്പത്തിക വളർച്ചയും ഉറവിടം വെളുപ്പെടുത്താത്ത സഹസ്രകോടികളുടെ നിക്ഷേപങ്ങളുമൊക്കെ ദുരൂഹമാണ്. അതേക്കുറിച്ച് രാഹുൽ ​ഗാന്ധി നിരന്തരം ചോദ്യങ്ങൾ ചോദിച്ചിട്ടും മോദി മിണ്ടുന്നില്ല. ഇന്ത്യയിലെ പണം വിദേശത്തുള്ളവർക്ക് എത്തിച്ചു കൊടുത്ത്, പിന്നീട് അവർക്ക് ഇവിടെ ബിസിനസ് പങ്കാളിത്തമടക്കമുള്ള സാമ്പത്തിക ക്രമക്കേടുകൾ നടത്താൻ സൗകര്യമൊരുക്കുന്നതിനെ കുറിച്ച് സമീപകാലത്ത് ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതൊന്നും തങ്ങളുടെ രാഷ്‌ട്രീയ ഭാവിക്കു നല്ലതല്ലെന്നാണ് മോദിയും സം​ഘപരിവാരങ്ങളും കരുതുന്നത്.

അതുകൊണ്ട് പരമാവധി വേ​ഗത്തിൽ തെരഞ്ഞെടുപ്പ് നടത്തി പഴുതടയ്ക്കുകയാണ് മോദിയുടെ തന്ത്രമെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാലിന്റെ പ്രസ്താവന വളരെ പ്രധാനവും പ്രസക്തവുമാണ്. അതിനു പുറമേ, ഹിമാചൽ പ്രദേശിലെയും കർണാടകത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ മോദിയുടെ ഉറക്കം കെടുത്തുന്നു. ഇന്ത്യ എന്ന പേരിൽ ഇപ്പോൾ ഉടലെടുത്ത സംയുക്ത പ്രതിപക്ഷ ഐക്യം തങ്ങൾക്കെതിരായ ഭാ​ഗധേയം നിർണയിക്കുമോ എന്നും മോദിക്കു ഭയമുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കി പ്രതിപക്ഷത്തെ ശിഥിലമാക്കുകയാണ് മോദി-അമിത്ഷാ- അജിത് ഡോയൽ എന്നിവരടങ്ങുന്ന സംഘപരിവാർ അച്ചുതണ്ടിന്റെ ലക്ഷ്യം. ഈ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് വേണു​ഗോപാൽ അടക്കമുള്ള മുതിർന്ന കോൺ​ഗ്രസ് നേതാക്കളെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. അതല്ലാതെ നമ്മുടെ ഭരണഘടനയും അതുറപ്പു നൽകുന്ന ഫെഡറലിസവും സംരക്ഷിക്കാനാവില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ

Published

on

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.

വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്‌. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്

Published

on

കൊച്ചി: എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സി.പി.എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്ന വിവരം മുഹമ്മദ് ഷിയാസ് അറിയിച്ചത്.

Advertisement
inner ad

സി.പി.എമ്മിനകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി, വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല, ആര്‍.എസ്.എസിനെ നേരിട്ട് വിമര്‍ശിക്കാനുള്ള സാഹചര്യമില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുന്നത്. പ്രാദേശിക വിഷയങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured

ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ.സുധാകരന്‍ എംപി

Published

on

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് പിണറായി ഭരണത്തില്‍ ആരാച്ചാരും അന്തകനുമായി മാറി. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാരും കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യമാണ്.

അന്ന് ചാനലുകള്‍ പകര്‍ത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് പരാതിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. എന്നിട്ടാണ് ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ സംരക്ഷിക്കുന്നതിനായി കേരളപോലീസിന്റെ വിശ്വാസ്യത വീണ്ടും തകര്‍ത്ത് ഒരു കൂട്ടം ഇടതുരാഷ്ട്രീയ അടിമകളായ ഉദ്യോഗസ്ഥര്‍ സേനയുടെ അന്തസ്സ് കളങ്കപ്പെടുത്തി. ഇത്തരത്തിലാണ് പിണറായി ഭരണത്തില്‍ ആഭ്യന്തരവകുപ്പ് നടത്തുന്ന അന്വേഷണങ്ങളുടെ അവസ്ഥ.

Advertisement
inner ad

പൂരം കലക്കിയതിലും സ്വര്‍ണ്ണക്കടത്തിലും പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലും എഡിജിപിക്കെതിരെ നടക്കുന്ന ത്രിതല അന്വേഷണത്തിന്റെയും ഗതിയും ഇതൊക്കെ തന്നെയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവരാണെങ്കില്‍ ഏതു ക്രിമിനലിനും വളഞ്ഞ വഴികളിലൂടെയാണെങ്കിലും നിയമപരമായ പരിപൂര്‍ണ്ണ സംരക്ഷണം ഒരുക്കുകയാണ് ആഭ്യന്തരവകുപ്പെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യൂവല്‍ കുര്യക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരപരിക്കാണേറ്റത്.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് തല്ലിച്ചതയ്ക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ കേരളം കണ്ടതാണ്. ആ ക്രൂരദൃശ്യം ഇന്നും കേരള മനഃസാക്ഷിയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. എന്നിട്ടും ദൃശ്യങ്ങള്‍ കിട്ടാനില്ലെന്ന കണ്ണില്‍ച്ചോരയില്ലാത്ത റിപ്പോര്‍ട്ട് നല്‍കി പ്രതികളായ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിച്ച ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ കൊണ്ട് കോണ്‍ഗ്രസ് ഇതിന് മറുപടിപ്പറയിപ്പിക്കും.എപ്പോഴും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രിയെന്നത് ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മനസ്സില്‍ കുറിച്ചുവെച്ചേക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured