Connect with us
48 birthday
top banner (1)

Sports

എല്ലാ താരങ്ങള്‍ക്കും ഓരോ ബി.എം.ഡബ്ല്യു കാര്‍, ടീമിന് ഒരു കോടിയും: വമ്പന്‍ ഓഫറുമായി ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍ മോഹന്‍ റാവു

Avatar

Published

on

ഹൈദരാബാദ്: എല്ലാ താരങ്ങള്‍ക്കും ഓരോ ബി.എം.ഡബ്ല്യു കാര്‍, ടീമിന് ഒരു കോടിയും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീം അംഗങ്ങളെ കാത്തിരിക്കുന്ന സമ്മാനമാണിത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍ മോഹന്‍ റാവുവാണ് താരങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഓഫര്‍. കൂടാതെ, രഞ്ജി ട്രോഫി പ്ലേറ്റ് ലീഗില്‍ ജേതാക്കളായ ടീമിന് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഫൈനലില്‍ മേഘാലയയെ തോല്‍പിച്ചാണ് ഹൈദരാബാദ് പ്ലേറ്റ് ലീഗ് ജേതാക്കളായത്. മത്സരശേഷം ടീം നായകന്‍ തിലക് വര്‍മക്ക് ട്രോഫി സമ്മാനിക്കുന്നതിനിടെയാണ് മൂന്നു വര്‍ഷത്തിനിടെ രഞ്ജി ട്രോഫി എലീറ്റ് ലീഗില്‍ ചാമ്പ്യന്മാരായാല്‍ ടീം അംഗങ്ങള്‍ക്ക് ബി.എം.ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്തത്.

Advertisement
inner ad

‘അടുത്ത സീസണില്‍ തന്നെ ലക്ഷ്യത്തിലെത്തുകയെന്നതു ശരിക്കും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് മൂന്നു വര്‍ഷത്തെ സമയം അവര്‍ക്ക് അനുവദിച്ചത്. ക്രിക്കറ്റിലെ സമഗ്രമായ മാറ്റത്തിനാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ജിംഖാന ഗ്രൗണ്ടില്‍ ഹൈദരാബാദ് ക്രിക്കറ്റ് അക്കാദമി ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അവരുടെ പ്രദേശത്തു തന്നെ ലഭ്യമാക്കുക ലക്ഷ്യമിട്ട് നാല് സാറ്റലൈറ്റ് അക്കാദമികള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്’ -ജഗന്‍ മോഹന്‍ വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ (പ്ലേറ്റ് ലീഗ്) നേടിയ വിജയത്തിന് അംഗീകാരമായി ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപയും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50,000 രൂപയും പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് ഹൈദരാബാദ് കിരീടം നേടിയത്. 193738, 198687 സീസണുകളിലായിരുന്നു കിരീട നേട്ടം.കഴിഞ്ഞ സീസണില്‍ എലീറ്റ് ഗ്രൂപ്പില്‍ അവസാനം ഫിനിഷ് ചെയ്തതോടെയാണ് ഹൈദരാബാദ് പ്ലേറ്റ് ഗ്രൂപ്പിലേക്കു തരംതാഴ്ത്തപ്പെട്ടത്. ഇത്തവണ പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായതോടെ അടുത്ത സീസണില്‍ എലീറ്റ് ഗ്രൂപ്പ് യോഗ്യതയും നേടി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

രഞ്ജി ട്രോഫി : കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ നാളെ കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ്‌ സേവിയേഴ്സ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള കളികളില്‍ നിന്നും 8 പോയിന്റുകളുമായി കേരളം മൂന്നാം സ്ഥാനത്താണ്‌. 5 പോയിന്റുകളുമായി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തുണ്ട്. തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ബംഗാളുമായുള്ള മത്സരത്തില്‍ കേരളത്തിനായി സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

ടീം- സച്ചിന്‍ ബേബി ( ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍( ബാറ്റര്‍), കൃഷ്ണ പ്രസാദ്(ബാറ്റര്‍), ബാബ അപരാജിത് (ഓള്‍ റൗണ്ടര്‍), അക്ഷയ് ചന്ദ്രന്‍ ( ഓള്‍ റൗണ്ടര്‍), മൊഹമ്മദ് അസറുദ്ദീന്‍( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), സല്‍മാന്‍ നിസാര്‍( ബാറ്റര്‍), വത്സല്‍ ഗോവിന്ദ് ശര്‍മ( ബാറ്റര്‍), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), ബേസില്‍ എന്‍.പി(ബൗളര്‍), ജലജ് സക്സേന( ഓള്‍ റൗണ്ടര്‍), ആദിത്യ സര്‍വാതെ( ഓള്‍ റൗണ്ടര്‍), ബേസില്‍ തമ്പി( ബൗളര്‍), നിഥീഷ് എം.ഡി( ബൗളര്‍), ആസിഫ് കെ.എം( ബൗളര്‍), ഫായിസ് ഫനൂസ് (ബൗളര്‍). ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകന്‍. നിതീഷ് റാണ, മുന്‍ ഇന്ത്യന്‍ ടീം അംഗം പിയൂഷ് ചൗള, പ്രിയം ഗാര്‍ഗ് തുടങ്ങിയവരാണ് ഉത്തര്‍പ്രദേശിന്‍റെ പ്രമുഖതാരങ്ങള്‍

Advertisement
inner ad
Continue Reading

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള: വിദ്യാര്‍ഥികളെ വലച്ച് വേനല്‍ ചൂട്

Published

on


കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിദ്യാര്‍ഥികളെ വലച്ച് കടുത്ത ചൂട്. ഉച്ചവെയിലില്‍ ഗ്രൗണ്ടില്‍ നില്‍ക്കാന്‍ കഴിയാതെ പലരും തണല്‍ ഇടങ്ങളില്‍ തങ്ങി. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ കടുത്ത ചൂട് നിലനില്‍ക്കേയാണ് ഇന്‍ക്ലൂസീവ് വിഭാഗം ജൂനിയര്‍, സീനിയര്‍ കാറ്റഗറി ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നത്.

സംസ്ഥാന കായിക മേളക്കൊപ്പം ഇതാദ്യമായാണ് ഭിന്നശേഷിക്കാരെക്കൂടി ഉള്‍പ്പെടുത്തി ഇന്‍ക്ലൂസീവ് വിഭാഗം മേള നടക്കുന്നത്. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് ഇന്‍ക്ലൂസീവ് വിഭാഗത്തിന്റെ മത്സരങ്ങള്‍.

Advertisement
inner ad

14 ജില്ലകളില്‍ നിന്നായി ആയിരത്തി അറുന്നൂറോളം വിദ്യാര്‍ഥികളാണ് അത്‌ലറ്റിക്‌സ്, ഗെയിംസ് വിഭാഗങ്ങളില്‍ മത്സരിക്കാനെത്തിയത്. ഫുട്‌ബോള്‍, ഷട്ടില്‍ ബോള്‍, ഹാന്റ് ബോള്‍ ഉള്‍പ്പെടെയുള്ള ഗെയിംസ് ഇനങ്ങളാണുള്ളത്. നവംബര്‍ മൂന്ന് മുതല്‍ 11 വരെയാണ് മേള.

Advertisement
inner ad
Continue Reading

Kerala

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും

Published

on

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ളഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം,ബാസ്‌കറ്റ് ബോള്‍ ഫുട്ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.

ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോര്‍ട്സ് ഹബ് നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മ്മാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Advertisement
inner ad

2018-ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കോവിഡ് മൂലം വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികള്‍ മലബാര്‍ ദേവസ്വവും അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തിയാക്കി. പുതിയ പദ്ധതി പാലക്കാട് ജില്ലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്പോര്‍ട്സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Featured