വിദേശ വനിതകളെ അപമാനിച്ച ഒരാള്‍ അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കല ബീച്ചില്‍ രണ്ട് വിദേശ വനിതകളെ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി മഹേശ് ആണു പിടിയിലായത്. ഇയാള്‍‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊര്‍ള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാണ്. വൈകാതെ പിടിയിലാവുമെന്ന് വര്‍ക്കല പോലീസ് പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നും യുകെയില്‍ നിന്നുമുള്ള രണ്ടു യുവതികളാണ് ഒരാഴ്ചയ്ക്കു മുന്‍പ് അതിക്രമത്തിന് ഇരകളായത്. ലോക് ഡൗണ്‍ മൂലം ഹോം സ്റ്റേയില്‍ കുടുങ്ങിയ യുവതികള്‍ വൈകുന്നേരം ബീച്ചില്‍ നടക്കാനിറങ്ങിയതാണ്. ഈ സമയം, മദ്യലഹരിയിലെത്തിയ പ്രതികള്‍ യുവതികളെ കയറിപ്പിടിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യു എന്നാണ് പരാതി. യുവതികളുടെ പരാതിയില്‍ വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മഹേശിനെ നാളെ കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment