ക്യാൻസർ രോ​ഗ വിദ​ഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ലോക പ്രശസ്ത അർബുദ‌ രോ​ഗ ചികിത്സാ വിദ​ഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസായിരുന്നു. വെള്ളയമ്പലത്തെ വസതിയിൽ ഇന്നു പുലർച്ചെ ആയിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു, വത്സലയാണു ഭാര്യ. മകൾ- പരേതയായ മഞ്ജു. ശദവാദാഹം ഔദ്യോ​ഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ. ലോകാരോ​ഗ്യ സംഘടനയുടെ ക്യാൻസർ ചികിത്സാ ഉപദേശകനായിരുന്നു. അമൃത മെഡിക്കൽ കോളെജിലെ ഡീനും മേധാവിയുമായിരുന്നു.
തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ, ട്രിവാൻ​ഡ്രം റീജണൽ ക്യാൻസർ സെന്റർ എന്നിവയുടെ സ്ഥാപകനും ഡയറക്റ്ററുമായിരുന്നു. എസ്‌യുടി ‍ഡയറക്റ്ററായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഇന്ത്യയിലാദ്യമായി കുട്ടികൾക്കു ക്യാൻസർ ചികിത്സാ വിഭാ​ഗം തുടങ്ങിയത് അദ്ദേഹമാണ്. രാജ്യം പത്മശ്രീ നൽകി ആദിരിച്ചിട്ടുണ്ട്. പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിലെ മാധവൻ നായരുടെയും മീനാക്ഷിയമ്മയുടെയും മകനാണ്. തിരുവനന്തപുരം മെഡിക്കൽ കൊളെജിൽ നിന്ന് 1963ൽ ബിരുദവും പഞ്ചാബ് മെഡിക്കൽ കോളെജിൽ നിന്ന് എംഡിയുടെ നേടി. ലണ്ടനിലെ റോയൽ കോളെജിൽ‌ നിന്ന് എഫ്ആർസിആർ നേടി.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ജോലി ചെയ്യുമ്പോഴാണ് ക്യാൻസർ ചികിത്സയിലേക്കു തിരിഞ്ഞത്. അവിടെ ക്യാൻസറിനു മാത്രമായി ഒരു ഒപി തുടങ്ങി. പിന്നീടാണ് റീജണൽ ക്യാൻസർ സെന്റർ എന്ന ആശയം മുന്നോട്ടുവച്ചത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് ആർസിസി പൂർണതോതിൽ പ്രവർത്തന സജ്ജമായത്.
രാജ്യത്ത് തന്നെ ആദ്യമായി ക്യാൻസർ ചികിത്സാ രം​ഗത്ത് ഒരു പ്രത്യേക റിസേർച്ച് കേന്ദ്രം തുറന്നത് കൃഷ്ണൻ നായരായിരുന്നു.

Related posts

Leave a Comment