Connect with us
48 birthday
top banner (1)

Kuwait

‘ഓണപ്പൊലിമ-2023’ ആഘോഷത്തേരിലേറി കുവൈത്ത് ഒ.ഐ.സി.സി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒഐസിസി) നാഷനൽ കമ്മിറ്റിയുടെ ‘ഓണപ്പൊലിമ-2023 ‘ തങ്ക ലിപികളാൽ ചരിത്രം രചിച്ച് മലയാളി സമൂഹത്തിന് കുളിർമയായി. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂ ളിൽ സജ്ജമാക്കിയ ‘ഉമ്മൻ ചാണ്ടി നഗർ’ ൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിർത്തി പ്രസിഡൻറ് ശ്രീ വർഗീസ് പുതുക്കുളങ്ങരയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ശ്രിമതി ഉമാ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. മലയാളത്തനിമ പൂർണാർഥത്തിൽ നിലനിൽക്കുന്നത് വിദേശങ്ങളിലാണെന്ന് അവർ പറഞ്ഞു. പിറന്ന മണ്ണിനും വളർന്ന സംസ്കാരത്തിനും വില കൽപിക്കുന്നവരാണ് പ്രവാസികൾ. അത്തരം മനോഭാവമാണ് പ്രവാസ ലോകത്ത് ഉത്സവങ്ങൾ ആവേശപൂർവം കൊണ്ടാടപ്പെടുന്നതിൻറെ കാരണമെന്നും അവർ പറഞ്ഞു. അസഹ്യമായ തണുപ്പ് അനുഭവിക്കുന്നവനെ കണ്ടറിഞ്ഞു പുതപ്പു നൽകുമ്പോഴാണ് സാമൂഹിക പ്രവർത്തനം സാര്ഥകമാവുന്നത് . പി ടി തോമസിന്റെ സ്മരണക്കായി സ്ഥാപിക്കപ്പെട്ട പി ടി തോമസ് ഫൌണ്ടേഷൻ ഈ ദിശയിലുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ യുവതയുടെ പ്രതീക്ഷയായി മാറിയ ശ്രീ ചാണ്ടിഉമ്മൻ എം എൽ എ യെ ചടങ്ങിൽ ആദരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിദേശത്ത് ആദ്യമായി വന്നുചേരാൻ ഇടയായത് കുവൈത്തിൽ ആണെന്നത് സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ കോൺഗ്രസ് അനുകൂല പ്രവർത്തനങ്ങളെക്കുറിച്ച് പിതാവ് എന്നും ആവേശപൂർവം പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയുള്ളവർക്കിടയിലേക്ക് ആദ്യമായി കടന്നെത്തുവാൻ സാധിച്ചുവെന്നതിൽ ആ ഹ്‌ളാദ മുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരപിള്ള കുംബളത്ത്, എൻ. ബി. റ്റി. സി ചെയർമാൻ ശ്രീ കെ.ജി. എബ്രഹാം, കെ.എം.സി.സി ജെനറൽ സെക്രട്ടറി ഷറഫുദീൻ കണ്ണേത്ത്, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡൻറ് & സി.ഇ.ഒ മോഹമ്മദ് അലിഎന്നിവർ ആശംസ കളർപ്പിച്ച്‌ സംസാരിച്ചു. ഒഐസിസി ഭാരവാഹികളായ ശാമുവേൽ ചാക്കോ കാട്ടുർകളിക്കൽ, ബി. എസ്. പിള്ള, ജോയി ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, മനോജ് ചണ്ണപ്പേട്ട, എം. എ. നിസ്സാം, ജോയ് കരവാളൂർ, റിഷി ജേക്കബ്എന്നിവർക്ക് പുറമെ ലേഡീസ് വിങ്ങിനു വേണ്ടി ലാൻസീ ബാബു, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ്, വെൽഫയർ വിങ് ചെയർമാൻ ആന്റൊ വാഴപ്പള്ളി, മീഡിയാ വിങ്ങ് ചെയർമാൻ ജോർജ്ജി ജോർജ് എന്നിവരും സംസാരിച്ചു. സ്ഥിര താമസത്തിനു നാട്ടിലേക്ക്‌ പോകുന്ന നാഷണൽ സെക്ക്രട്ടറി റോയ്‌ കൈതവനക്ക്‌ മെമന്റൊ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതവും ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി.

കുവൈറ്റിൽ ഓ ഐ സി സി പുതുതായി ആരംഭിച്ച കെയർ റ്റീമിന്റെ ഉൽഘാടനവും വളണ്ടിയര്മാര്ക്കുള്ള ഐഡന്റിറ്റി കാർഡ്‌ വിതരണവും ശ്രിമതി ഉമാ തോമസ് നിർവ്വഹിച്ചു. ഒ ഐ സി സി ഓഫിസിൽ പ്രവർത്തിക്കുന്ന ‘പ്രിയദർശിനി ലൈബ്രറി’ യുടെ ലൈബ്രേറിയൻ മാണി ചാക്കോക്ക് മെമന്റോ നൽകി ആദരിച്ചു. വിവിധ ജില്ലാക്കമ്മറ്റികൾ പങ്കെടുത്ത അത്തപ്പുക്കള മൽസരത്തിൽ വിജയികളായ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകൾക്കും, കൂപ്പൺ വിതരണത്തിലെ വിജയികളായ ആലപ്പുഴ, എർണ്ണാകുളം, കാസർഗ്ഗോട്‌ ജില്ലകൾക്കും വ്യ്ക്തിഗത വിജയികൾ ആയ സുരേന്ദ്രൻ മുങ്ങത്ത്‌, കലേഷ്‌ ബി പിള്ള, വിജോ പി തോമസ്‌, നിബു ജേക്കബ്‌ എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അക്ബർ വയനാട്‌ സമർപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ വിഡിയോ പ്രകാശനവും ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടുർണ്ണമന്റ്‌ വിജയികൾക്ക്‌ ട്രോഫി വിതരണവും നടന്നു .
പിന്നണി ഗായകരായ ലക്ഷ്മി ജെയനും അരുൺ ഗോപനും നേതൃത്വം നൽകിയ ഗാനമേളയും പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ഡി കെ വേൾഡ് ഡാൻസ് ട്രൂപ്പിന്റെ ദേശഭക്തി മുറ്റിയ തീം ഡാൻസ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റി . പരാതികൾക്കിട നൽകാതെ മൂവായിരത്തോളം പേർക്ക് ഓണസദ്യ വിളമ്പിക്കൊണ്ട് കുവൈറ്റ് ഒഐസിസി യുടെ പേരിൽ പുതിയൊരു ചരിത്രം കൂടി രചിക്കപ്പെട്ടതായി സംഘാടകർ സൂചിപ്പിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

സന്ദർശക – കുടുംബ വിസ നയങ്ങളിൽ ഉദാര സമീപനവുമായി കുവൈറ്റ്

Published

on

കുവൈറ്റ് സിറ്റി : സന്ദർശക – കുടുംബ വിസ നയങ്ങളിൽ ഉദര സമീപനവുമായി കുവൈറ്റ് പുതുക്കിയ വിസ നയങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇസ്രായേൽ ഒഴികെയുള്ള ഏതു രാജ്‌ജ്യക്കാരനും ആഭ്യന്തര വിദേശകാര്യ മന്ത്രാലങ്ങളുടെ നിബന്ധനകൾ പാലിച്ചുകൊണ്ട് രാജ്‌ജ്യത്തേക്കു പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ടൂറിസത്തിനു സഹായകമായ രീതിയിൽ രാജ്‌ജ്യത്തേക്കു വിദേശികളെ ആകര്ഷിക്കതക്ക നിലയിൽ വിസ വിതരണം ലളിതവൽക്കരിക്കുകയെന്നതാണ് ഗവർമ്മെന്റ് നയമെന്ന് റെസിഡൻസി അഫയേഴ്‌സ് സെക്ടറിലെ സ്‌പെഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ-റുവൈഹ് നെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ പറഞ്ഞു. വിനോദ സഞ്ചാരത്തിനൊപ്പം ഫാമിലി വിസിറ്റ് വിസ നടപടി ക്രമങ്ങളും ലഘൂകരിക്കുന്നുണ്ട്. റെസിഡൻസി ചട്ടങ്ങളുടെ ലംഘനങ്ങൾ ഫലപ്രദമായി കുറയ്ക്കുകയും സന്ദർശകർക്കും താമസക്കാർക്കും പ്രവർത്തനങ്ങൾ സുഗമമാക്കുകയുമാണ് പുതിയ മാറ്റങ്ങൾ. ദേശീയ സുരക്ഷ നിലനിർത്തിക്കൊണ്ടു രാജ്‌ജ്യത്തെ വ്യവസ്ഥയ്ക്ക് അനുസരിച്ച് മെച്ചപ്പെട്ട സേവനം ഉറപ്പാക്കും. നിലവിലുള്ള സാഹചര്യത്തിൽ അതീവ ലളിതമായി ഒരു മിനുട്ട് മുതൽ പരമാവധി 24 മണിക്കൂറിനകം സന്ദർശക വിസകൽ ലഭിക്കുന്നതാണ്.

Continue Reading

Kuwait

‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ : ഗ്രാൻഡ് ഹൈപ്പർൽ ഗംഭീര ഷോപ്പിംഗ് മാമാങ്കം !!

Published

on

കുവൈറ്റ് സിറ്റി : ‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ലോഗോ പ്രകാശനം എഗൈല ഗ്രാൻഡ് ഹൈപ്പർ ഔട്ട് ലെറ്റ് ൽ നടന്നു. ചടങ്ങിൽ സാദ് അൽ ഹമദ് ലോഗോ അനാച്ഛാദനം നടത്തി. കുവൈറ്റിൽ ഇത് ആദ്യമായിട്ടാണ് ആകർഷണീയമായ ഷോപ്പിംഗ് ഫെസ്റ്റിവലുമായി അധികൃതർ മുന്നോട്ട് വരുന്നത്. ‘യാ ഹലാ കുവൈറ്റ്’ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന സമ്മാന പദ്ധതികളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദിവസം നീണ്ട് നിക്കുന്ന ‘യാ ഹലാ കുവൈറ്റ്’ വിപണന മാമാങ്കത്തിൽ ഗംഭീര സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ 10 കെ ഡി പാർച്ചസിനും ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് വിവിധ സ്റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ് കളിൽനിക്ഷേപിച്ചുകൊണ്ടു ഏവർക്കും ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കാളികളാകാവുന്നതാണ്. 120 ആഡംബര കാറുകളും 10 ലക്ഷം ഡോളർന്റെ ക്യാഷ് പ്രൈസുകളും അടക്കം 77 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിവിധ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‘യാ ഹലാ കുവൈറ്റ്’ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗ്രാൻഡ് ഹൈപ്പറിൽ വിവിധ ശാഖകളിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നു റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു. സി ഇ ഓ മുഹമ്മദ് സുനീർ, ഡി ർ ഓ തഹ്സീർ അലി, സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരും മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Kuwait

റോയൽ എഫ്‌സി പ്രവാസി കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് ജനു. 31ന്

Published

on

കുവൈറ്റ് സിറ്റി : പ്രവാസി കുട്ടികളിലെ കായിക വാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, റോയൽ എഫ്‌സി സംഘടിപ്പിക്കുന്ന അണ്ടർ 14 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ, ജനുവരി മുപ്പത്തി ഒന്നാം തിയതി നടക്കുമെന്ന് സംഘാടകർ അറീയിച്ചു. മിഷ്‌റഫ് പബ്ലിക് യൂത്ത് ആൻഡ് സ്‌പോർട്സ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കുമെന്നും റോയൽ എഫ്‌സി കോഓർഡിനെറ്റർമാരായ ഹർഷാദ് മുഹമ്മദ്, അഷ്ടാഖ് റഹ്മാൻ എന്നിവർ അറീയിച്ചു. മത്സര വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. മത്സരങ്ങളിൽ അതിഥികളായി കുവൈറ്റിലെ കായിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്. ടൂര്ണമെന്റിനെ കുറിച്ചുള്ള വിഷാദശാംശങ്ങൾക്ക് 60369777 ,96633916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Featured