പറ്റിപ്പിന്റെ ഓണകിറ്റ് ; വീണ്ടും ​ഗുണനിലവാരമില്ലായ്മ

തൃ​ശൂ​ർ : പിണറായി സർക്കാരിന്റെ ഓ​ണ​ക്കി​റ്റി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ല​ക്കക്ക് ഗു​ണ​മേ​ന്മ ഇ​ല്ലെന്ന് ​ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻറെ കൗ​ൺ​സി​ൽ ഫോ​ർ ഫു​ഡ്​ റി​സ​ർ​ച്ച്‌​ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​​മെൻറി​ൽ (സി.​എ​ഫ്.​ആ​ർ.​ഡി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഏലക്ക ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്തതാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

സി.​എ​ഫ്.​ആ​ർ.​ഡി-​എ​ച്ച്‌​-21-​ആ​ർ. 0036 ന​മ്പ​ർ റി​​പ്പോ​ർ​ട്ട്​ പ്ര​കാ​രം ജി​ല്ല​യി​ൽ​ നി​ന്ന്​ എ​ടു​ത്ത സാമ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തെ​ന്ന്​ ക​ണ്ട​ത്തി​യ​ത്. 20 ഗ്രാം ​ഏ​ല​ക്ക​യാ​ണ്​ ഒ​രു​കി​റ്റി​ൽ പാ​യ​സ​ത്തി​നാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ ഏ​ല​ക്ക ത​ന്നെ​യാ​ണ്​ ജി​ല്ല​യി​ലെ കി​റ്റു​ക​ളി​ൽ ന​ൽ​കി​യ​ത്. ഏ​ല​ക്ക കി​ട്ടാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​മെ​ന്ന വാ​ദം നി​ര​ത്തി​യാ​ണ്​​ തി​രി​ച്ചു​ കൊ​ടു​ക്കാ​തി​രു​ന്ന​ത്.

ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ക​ൻ ഡി​പ്പോ​ക​ളി​ലെ നോ​ൺ മാ​വേ​ലി സ്​​റ്റോ​ക്ക്​ ക​സ്​​റ്റോ​ഡി​യ​ൻ​മാ​ർ​ക്ക്​ ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ ക​ത്ത്​ ന​ൽ​കി​യിരുന്നു. എ​ന്നാ​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ഏലക്ക ഒ​ന്നാം ത​ര​ത്തി​ന്​ പ​ക​രം മൂ​ന്നാം ത​ര​മാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​തെ​ന്നാ​ണ്​ റിപ്പോർട്ട്. അതേസമയം കഴിഞ്ഞ വർഷത്തെ കിറ്റിലും ​ഗുണനിലവാരമില്ലാത്ത ധാരാളം സാധനങ്ങൾ അടങ്ങിയിരുന്നെന്ന് വ്യാപക വിവാദം ഉയർന്നിരുന്നു. ശർക്കര ഉൾപ്പടെ നിരവധി സാധനങ്ങളിൽ ​ഗുണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.

Related posts

Leave a Comment