Kuwait
ഓണമാണ് ഓർമ്മ വേണം പ്രദർശിപ്പിച്ചു
കുവൈറ്റ് സിറ്റി : പ്രതിഭ ഫിലിം ക്രീയേഷൻസിന്റെ ‘ഓണമാണ് ഓർമ്മവേണം’ എന്ന സിനിമ അഹമ്മദി ഡി പി എസ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. രാജ്യത്തിൻറെ നാനാഭാഗത്തുനിന്നുള്ള നിരവധി സിനിമ പ്രേമികളാണ് പ്രദർശനത്തിന് എത്തിയത്. ഇത്രയേറെ സിനിമ ആസ്വാദകർ ഒരുമിച്ചു കൂടിയതിൽ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ സാബു സൂര്യ ചിത്ര അഭിപ്രായപ്പെട്ടു. നൂറ്റമ്പതിൽ പരം കലാകാരൻ മാരെ അണി നിരത്തി പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ആദ്യ സിനിമയുടെ നിർമ്മാതവ് ആകാൻ കഴിഞ്ഞതിൽ രേഷ്മ ശരത്ത് സന്തോഷം അറിയിച്ചു .
വയനാട് ദുരന്തത്തെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ രേഷ്മ ശരത്ത് സ്വാഗതവും ഐ.എ .എഫ് പ്രസിഡന്റ് ഷെറിൻ മാത്യു നന്ദിയും രേഖപ്പെടുത്തി. സംവിധായകൻ സാബു സൂര്യചിത്രയെ ശരത് നായർ പൊന്നാട അണിയിച്ച് ആദരിച്ചു .കെ .എഫ് . ഇ ചെയർമാൻ ജീനു വൈക്കത്ത്, നിർമ്മാതാവ് രേഷ്മ ശരത്തിന് മൊമെന്റോ കൈമാറി. അസോസിയേറ്റ് ഡയറക്ടർ അരവിന്ദ് കൃഷ്ണൻ, അഖില അൻവി, ക്യാമറമാൻ നിവിൻ സെബാസ്റ്റിൻ, പ്രമോദ് മേനോൻ ,സീനു മാത്യു, ഷൈനി സാബു,രമ അജിത് എന്നിവർ സ്പോൺസർമാർക്കുള്ള മൊമെന്റൊ കൈമാറി. അവതാരിക രമ്യ രതീഷ് പ്രോഗ്രാം നിയന്ത്രിച്ചു .പ്രദർശനത്തിൽ കുവൈറ്റിലെ ലോക കേരള സഭാംഗങ്ങൾ ,വിവിധ സാമൂഹിക സംസ്കാരിക ,മാധ്യമ പ്രതിനിധികൾ പങ്കെടുത്തു. വൈകാതെ തന്നെ ചിത്രം ഒ.ടി .ടി യിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് എന്ന് രേഷ്മ ശരത് പറഞ്ഞു .
Kuwait
നാഫോ ഗ്ലോബൽ “മേഘം” നാളെ മൈദാൻ ഹവല്ലിയിൽ! 2024ലെ ബിസിനസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : നാഫോ ഗ്ലോബൽ കുവൈറ്റ് തങ്ങളുടെ അഭിമാനകരമായ ‘നാഫോ ഗ്ലോബൽ ബിസിനസ് അവാർഡ് 2024’ വിജയികളെ പ്രഖ്യാപിച്ചു, നവംബർ 1 വെള്ളിയാഴ്ച മൈദാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന വാർഷിക ആഘോഷമായ ‘മേഘം’ ചടങ്ങിൽ വെച്ച് അവാർഡുകൾ സമ്മാനിക്കും. 20-ാമത് വാർഷിക പരിപാടിയായ ‘മേഘം’ അവാർഡ് ദാന ചടങ്ങ് നോടനുബന്ധിച്ച് ഇന്ത്യൻ പിന്നണി ഗായകൻ ജോബ് കുര്യൻ്റെ നേതൃത്വത്തിലുള്ള പ്രശസ്ത സംഗീത ബാൻഡിൻ്റെ പ്രകടനമാണ് പരിപാടിയുടെ ആകർഷണീയത. സീ തമിഴിലെ സരെഗമപ സീനിയേഴ്‌സിൻ്റെ മുൻ പങ്കാളിയും അമൃത ടിവിയിലെ അമൃത സൂപ്പർസ്റ്റാറിൻ്റെ മുൻ ഫൈനലിസ്റ്റുമായ അനില രാജീവ്, ‘സെൻസേഷനൽ ഗായിക’ കൂടിസംഗീത വിരുന്ന് ആകർഷണമാക്കും.20-ാം വാർഷിക ആഘോഷത്തി ന്റെ ഭാഗമായി നാല് ബിസിനസ്സ് നേതാക്കൾക്ക് ബഹുമതികൾ സമ്മാനിക്കുന്നു. നാഫോ ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് അവാർഡ് ഭക്ഷ്യ ഇറക്കുമതി/കയറ്റുമതി, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് രംഗത്തെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ച് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പരകപാടത്തിനും, തുല്യതയില്ലാത്ത വ്യാവസായിക നേതൃ ശേഷി പ്രകടിപ്പിച്ച എ കു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവർക്ക് നൽകും. കോർപ്പറേറ്റ് മികവിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് ജസീറ എയർവേയ്‌സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണൻ, അൽ റഷീദ് ഗ്രൂപ്പിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രദീപ് മേനോൻ എന്നിവർക്ക് ‘കോർപ്പറേറ്റ് ഐക്കൺ’ അവാർഡ് കളും നൽകും.
അവരുടെ കാര്യക്ഷമതയും നേതൃശേഷിയും മുൻ നിർത്തിയാണ് അവാർഡ്‌കൾ നൽകുന്നത്. “അവർ അവരുടെ ബിസിനസ്സിൽ വിജയിക്കുക മാത്രമല്ല, കമ്മ്യൂണിറ്റി അംഗങ്ങൾക്ക് മാതൃകയായി മാറുകയും ചെയ്തു,” നാഫോ ഗ്ലോബൽ കുവൈറ്റ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. നാഫോ ഗ്ലോബൽ – കുവൈറ്റ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, സമാന ചിന്താഗതിക്കാരായ കുടുംബങ്ങളുടെ ലാഭേച്ഛയില്ലാത്ത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയാണ്. കുവൈറ്റിലെ ണ്ട്. വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, മറ്റ് വിവിധ ക്ഷേമ സഹായങ്ങൾ എന്നിവ നൽകി സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം.
Kuwait
‘ട്രാക്’ ഡോക്ടർ എ എം ഷുക്കൂറിന് യാത്ര യയപ്പ് നൽകി
കുവൈറ്റ് സിറ്റി: 38 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ: എ എം ഷുക്കൂറിന് ‘ട്രാക്’ യാത്രയ യപ്പ് നൽകി. സബാ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ദീർഘനാളായി സേവനമനുഷ്ടിച്ച് വരികയായായിരുന്നു. ട്രാക്കിന്റെ അഡ്വൈസറി ബോർഡ് അംഗവും കുവൈറ്റിലെ സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. പ്രസിഡന്റ് എം എ നിസ്സാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോക്ടർ ഷുകൂറിന് മൊമെൻറ്റോ കൈമാറി. ചെയർമാൻ പി.ജി ബിനു, വൈസ് പ്രസിഡണ്ട് മാരായ ശ്രീരാഗം സുരേഷ്, മോഹന കുമാർ, വനിതാ വേദി കൺവീനർ പ്രിയ കൃഷ്ണരാജ്, അഡ്വൈസറി ബോർഡ് അംഗം ജയകൃഷ്ണ കുറുപ്പ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അരുൺ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും ജോ. സെക്രട്ടറി വിജിത്ത് കുമാർ നന്ദിയും അറിയിച്ചു.
Kuwait
ദീപാവലി 2024’ മിന്നുന്ന ഓഫറുകളും ആഘോഷങ്ങളുമായി ലുലു !
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർ മാർക്കറ്റ് കുവൈറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ‘ലുലു വാലി ദീപാവലി 2024’ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇന്ത്യൻ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സിന്റെ ഭാഗമായി വിവിധ പ്രൊമോഷൻ വില്പ്പനയും നിലവിൽ വന്നിട്ടുണ്ട്. നവംബർ 5 വരെ നീണ്ടുനിൽക്കുന്ന ദീപാവലി പ്രമോഷൻ ഓഫറുകൾ പ്രകാരം, നാംകീൻ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, ഡയസ്, ലൈറ്റുകൾ, ഗൃഹാലങ്കാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ മികച്ച ഡീലുകൾ ഷോപ്പർമാർക്ക് നൽകുന്നു. ‘ലുലു വാലി ദീപാവലി’ യുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒക്ടോബർ 26 ന് അൽ റായിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. ഉന്നത മാനേജ്‌മെൻ്റ്പ്രതിനിധികൾ ചേർന്ന് ആചാരപരമായ നില വിളക്ക് തെളിച്ചതോടെ രണ്ടാഴ്ചത്തെ സന്തോഷകരമായ ആഘോഷങ്ങൾക്ക് വേദിയൊരുക്കി. ലുലു ഹൈപ്പർമാർക്കറ്റിനൊപ്പം ഈ ദീപാവലി ആഘോഷിക്കൂ എന്ന ആഹ്വനതോടെ സീസൺ അവിസ്മരണീയമാക്കാൻ ആവേശകരമായ ഓഫറുകളും മത്സരങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
ദീപാവലി രംഗോലി മത്സരം, ദീപാവലി മധുരപലഹാരങ്ങൾ ഉണ്ടാക്കൽ മത്സരം, പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങൾ, തത്സമയ ഭാൻഗ്ര ബാൻഡിൽ നിന്നുള്ള താളങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടന ദിവസം ആവേശം നിറഞ്ഞതായിരുന്നു. രംഗോലി, മധുരപലഹാര നിർമ്മാണ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയവർക്ക് വന്പിച്ച സമ്മാനങ്ങൾ ലഭിക്കും, ഓരോ പങ്കാളിക്കും അവരുടെ പരിശ്രമങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. എല്ലാ ഔട്ട്‌ലെറ്റുകളിലും ദീപാവലി പ്രമേയമുള്ള സെൽഫി കൗണ്ടറുകൾപ്രവർത്തിക്കുന്നു. മനോഹരമായി അലങ്കരിച്ച പശ്ചാത്തലത്തിൽ ഉത്സവ ഓർമ്മകൾ പകർത്താൻ ഷോപ്പർമാരെ ക്ഷണിക്കുന്നു. ദീപാവലിയുടെ സന്തോഷം പ്രതിഫലിപ്പിക്കുന്ന തരത്തിൽ എല്ലാ സൂക്ഷ്മമായ അലങ്കരം എല്ലാവർക്കും സവിശേഷമായ ഒരു ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കുന്നു. സ്‌പെഷ്യൽ ദീപാവലി സ്വീറ്റ് കൗണ്ടറുകൾ, എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. സീസണിന് അനുയോജ്യമായ പരമ്പരാഗത ഇന്ത്യൻ പലഹാരങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ഇന്ത്യൻ ഫാഷൻ ആക്‌സസറി ബ്രാൻഡായ ടൈറ്റൻ്റെ സ്‌പോൺസർഷിപ്പ് സഹകരണം മൂലം അതിൻ്റെ പേരിലുള്ള വാച്ചുകൾ ഉൾപ്പെടെയുള്ള ഹൈ എൻഡ് ആക്‌സസറികൾ പ്രദർശിപ്പിച്ചിട്ടുണ്ട് .
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured1 week ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 week ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login