ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി പരിപ്പ് പുറത്ത് : പകരം കായമോ പുളിയോ

തിരുവനന്തപുരം : ക്രീം ബിസ്‌ക്കറ്റിന് പിന്നാലെ സർക്കാരിന്റെ ഓണക്കിറ്റിൽ നിന്ന് കശുവണ്ടി പരിപ്പും പുറത്ത്. പകരം കാ​യം, പു​ളി, ആ​ട്ട, പ​ഞ്ച​സാ​ര എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഉൾപ്പെടുത്താമെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു. റീ​ജിയണൽ ​മാ​നേ​ജ​ർ​മാ​രു​ടെ​യും വ​കു​പ്പ്​ മേ​ധാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.കശുവണ്ടി പരിപ്പ് ലഭിക്കാനില്ലെന്ന് സപ്ലൈകോ മേഖലാ മാനേജർമാർ അറിയിച്ചതോടെയാണ് പുതിയ തീരുമാനം. ഓണ കിറ്റിൽ 50 ​ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിൻറെ ലഭ്യത കുറവ് കാരണം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുത്താനാണ് അറിയിച്ചിരിക്കുന്നത്.

തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക.ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കായം/കായപ്പൊടി , ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.

Related posts

Leave a Comment