പുതു ഓണവുമായി”ഓണക്കാലം, ഓർമ്മക്കാലം”

കോവിഡ് കാലം നമ്മുടെ സംസ്കാരത്തെമാത്രമല്ല ആഘോഷങ്ങളെയും ഉത്സവങ്ങളയുംവരെ മാറ്റി മറിച്ചിട്ടുണ്ട്…കാലത്തിനു അനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ് നാം.അത്തരമൊരു മാറ്റത്തിനൊപ്പമാണ് ഇത്തവണനമ്മുടെ ഓണക്കാലവും…അതിൽ ഏറ്റവും നവീനമായ പുതു വാർത്തയാണ്, ഗുഡ്‌വിൽ എന്റർടൈയ്മെന്റസ് പുതിയ സാങ്കേതിക വിദ്യകൾ ആയ വെർച്ച്വൽ റിയാലിറ്റി ആന്റ് ഔഗ്മന്റഡ് റിയാലിറ്റി എന്നിവ ഉപയോഗിച്ച് അഞ്ച് ഓണപ്പാട്ടുകൾ ചിത്രീകരിക്കുന്നു എന്നത്.അത്തം മുതലുള്ള അഞ്ചു ദിവസങ്ങളിൽ ഇവ റിലീസ് ചെയ്യും.ഈ ആൽബത്തിന്റെ ടീസറുകൾ യൂട്യൂബിൽ റിലീസായിഇങ്ങനൊരു നവീന ഉദ്യമത്തിന്റെ ചിത്രീകരണത്തിലെ സൂത്രധാരന്മാർപ്രമോദ് പപ്പൻ ആണ്.ഇത്തരമൊരു സാങ്കേതിക വിദ്യയിൽ പിറന്ന ഈ ഗാനം ആലപിച്ചിട്ടുള്ളത് പ്രശസ്ത സിനിമ പിന്നണി ഗായികയായ ഹരിത ഹരീഷ് ആണ്.സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജിജോ മനോഹറാണ്.കവി പ്രസാദാണ് ഗാനരചന.ദുബായിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായ ഗോപിക കണ്ണാട്ട് ആണ് ആൽബത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.ദുബായിൽ എൻ സി പി പി യിൽ ജോലി ചെയ്യുന്ന ജയലാലിന്റെയും ബിന്ദുവിന്റെയും മകളാണ് ഗോപിക കണ്ണാട്ട്.ഗാനത്തിന്റെ ചിത്രീകരണം ദുബായിലെ ഗോപികയുടെ തന്നെ ഫ്ലാറ്റിൽ വച്ചായിരുന്നു.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷറഫ് മുഹമ്മദുണ്ണിയും ഗൗതമും ചേർന്നാണ്.സംവിധായകൻപ്രമോദ് പപ്പന്റെ ആവശ്യ പ്രകാരം ഷൌക്കത്ത് ലെൻസ്മാന്റെ സഹായത്തോടുകൂടി ഫ്ലാറ്റ് വെർച്ച്വൽ റിയാലിറ്റി സ്റ്റുഡിയോയി അഷറഫ് സെറ്റ് ചെയ്തു ഷൂട്ട് ചെയ്യുകയായിരുന്നു.ശേഷം ഷൂട്ട് ചെയ്ത ഫൂട്ടേജ് നാട്ടിലേക്ക് അയച്ചു ബാക്കി അന്തരീക്ഷങ്ങളെല്ലാം സൃഷ്ടിച്ചത് കമ്പ്യൂട്ടർ സഹായത്തോടെയായിരുന്നു.ഈ വർഷം പുതിയ സാങ്കേതികയ്ക്കൊപ്പംഓണവും മാറുകയാണ്,”ഓണക്കാലം ഓർമ്മക്കാലം”.ആഗസ്റ്റ് പതിനഞ്ചിന് രാവിലെ ഒമ്പത് മണിക്ക് പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

Related posts

Leave a Comment