ഇത്തവണയും കിറ്റിൽ മായം ; ഓണക്കിറ്റ് വിവാദത്തിലേക്ക്

പാലക്കാട്‌: ഇത്തവണയും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ ശ്രമം. കഴിഞ്ഞതവണത്തെ ഓണക്കിറ്റിൽ ഗുണനിലവാരമില്ലാത്ത ശർക്കരയും, പപ്പടവും നൽകിയാണ് ജനങ്ങളെ വഞ്ചിച്ച തെങ്കിൽ ഇത്തവണ അത് ഭക്ഷ്യയോഗ്യമല്ലാത്ത കശുവണ്ടിപരിപ്പിന്റെയും ഏലക്കയുടെയും രൂപത്തിലാണ്.

സപ്ലൈകോ വിജിലൻസും ക്വാളിറ്റി കൺട്രോളറും സമഗ്രമായി ഡിപ്പോകളിലും പാക്കിംഗ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് പല സാധനങ്ങളിലും ഗുണനിലവാരം ഉറപ്പാക്കിയിട്ടില്ലെന്ന് വ്യക്തമായത്. ഗുണമേന്മാ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് സാധനങ്ങൾ ഡിപ്പോയിലേക്ക് പാക്ക്ചെ യ്യുന്നത്. പാക്കറ്റിലെ ലേബലും നിയമാനുസൃതമല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി. ഏലയ്ക്ക കശുവണ്ടിപ്പരിപ്പ് എന്നിവയിൽ ആണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. അംഗീകൃത ലാബോറട്ടറിയിൽ പരിശോധന നടത്തിയതിന്റെ ഗുണമേന്മ സർട്ടിഫിക്കറ്റ് സഹിതം വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ ടെൻഡർ വ്യവസ്ഥ. എന്നാൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആണ് ഇത്തവണയും സപ്ലൈകോ ഓണക്കിറ്റ് തയ്യാറാക്കുന്നത് എന്ന് അധികൃതർ കണ്ടെത്തി. ഓണ കിറ്റ് തയ്യാറാക്കാൻ സപ്ലൈകോ മാസങ്ങൾക്ക് മുൻപേ നടപടി ആരംഭിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ നടപടിക്രമങ്ങൾ ആട്ടിമറിച്ച് നിലവാരമില്ലാത്ത ഉത്പന്നങ്ങൾ ഉൾപ്പെടുത്താനായിരുന്നു ശ്രമം. കൂടാതെ പല ഉത്പന്നങ്ങൾക്കും പാക്കറ്റിൽ രേഖപെടുത്തിയ വിലയെക്കാൾ കൂടുതലാണെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്.20 ഗ്രാം ഏലക്കയുടെയും 50 ഗ്രാം കശുവണ്ടിയുടെയും പാക്കറ്റിന് 40 രൂപയാണ് രേഖപെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിലും ക്രമക്കേട് കണ്ടതിനെ തുടർന്ന് സർക്കാറിനെതിരെ വ്യാപകമായി ആക്ഷേപമുയർന്നിരുന്നു.

Related posts

Leave a Comment