ഓണം പ്രമാണിച്ച് വിമാന ടിക്കറ്റ് വിലയിൽ വർദ്ധനവ്

കൊച്ചി :ഓണം സീസണില്‍ മലയാളികളെ പിഴിയാൻ വിമാനക്കമ്പനികള്‍. ഓണമാഘോഷിക്കാന്‍ നാട്ടിലെത്താന്‍ ആള്‍ക്കാര്‍ കാത്തുനില്‍ക്കുമ്പോള്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ച് നേട്ടം കൊയ്യുന്നു. 7000 രൂപ മുതലായിരുന്ന ഡൽഹി – കണ്ണൂർ റൂട്ടിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമായി. 21,000 രൂപയ്ക്ക് മുകളിലാണ് ഡൽഹി– കണ്ണൂർ ടിക്കറ്റ് നിരക്ക്.ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താന്‍ വ്യോമമാര്‍ഗ്ഗത്തെ ആശ്രയിച്ചവര്‍ക്ക് യാത്രാ നിരക്കിലെ വർധന തിരിച്ചടിയായി. അതേസമയം കോവിഡ് സാഹചര്യവും കർശ നിയന്ത്രണങ്ങളും കാരണം ട്രെയിനുകളിലും ബസിലും തിരക്കൊഴിഞ്ഞു. ഓണക്കാലത്ത് വടക്കന്‍ ജില്ലകളില്‍ നിന്നും തെക്കൻ ജില്ലകളിലേക്ക് പോകാൻ ട്രെയിനിൽ റിസർവേഷനോ ബസിൽ ടിക്കറ്റോ കിട്ടാത്ത സ്ഥിതിയും ഇത്തവണയില്ല.കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരിൽ പലരും ഇത്തവണ യാത്ര ഒഴിവാക്കുകയും ചെയ്തിട്ടില്ല. ഇത്തവണ യാത്രക്ക് ക്വാറന്റീനും ആർടിപിസിആർ പരിശോധനകളും വേണമെന്നതിനാൽ പലരും യാത്ര ചെയ്തിട്ടില്ല.

Related posts

Leave a Comment