അബുദാബി മലയാളി സമാജത്തിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

അബുദാബി മലയാളി സമാജം വീണ്ടും ഓണാഘോഷ ലഹരിയിൽ. സമാജം കലാവിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികളുടേയും, മുതിർന്നവരുടേയും നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അരങ്ങേറി. 
സമാജം പ്രസിഡൻറ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഓണാഘോഷ പരിപാടികൾക്ക് സമാജം രക്ഷാധികാരി ലൂയിസ് കുരിയാക്കോസ് ഉദ്‌ഘാടനം നിർവഹിച്ചു. കലാ വിഭാഗം സെക്രട്ടറി രേഖീൻ സോമൻ, ഷാജികുമാർ, സമാജം കോർഡിനേഷൻ ചെയർമാൻ യേശുശീലൻ, റഫീഖ് ബാബു വടകര എന്നിവർ നേതൃത്വം നൽകി, ജനറൽ സെക്രട്ടറി ദശപുത്രൻ സ്വാഗതവും ട്രഷറർ അനീഷ്‌മോൻ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Comment