ഓണക്കിറ്റ് റെഡിയെന്ന് മുഖ്യമന്ത്രി; ഫൈൻ അടയ്ക്കേണ്ടിവരുമോയെന്ന് ട്രോൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് താഴെ പരിഹാസ കമന്റുകളുടെ നീണ്ട നിര. ലോക്ഡൗണിനെ തുടർന്ന് വരുമാനം നിലച്ച സാധാരണക്കാരെ വഴിയിൽ തടഞ്ഞു നിർത്തി പൊലീസ് ഫൈൻ അടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസങ്ങളിലേറെയും. ഓണക്കിറ്റ് വാങ്ങാൻ പോകുന്നവർ പൊലീസ് ഫൈൻ കൊടുക്കേണ്ടി വരുമോയെന്ന് ചോദിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓണക്കിറ്റ് വാങ്ങാൻ പോകുന്നവർ പൊലീസിനുള്ള ഫൈൻ പൈസ കൂടി കയ്യിൽ കരുതണേയെന്ന് കമന്റുകളിലൂടെ ചിലർ ഓർമ്മിപ്പിക്കുന്നു.
പൊലീസിന്റെ ഫൈൻ അടിക്കൽ നടപടിക്കെതിെര സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. പശുവിന് പുല്ലരിയാൻ പോയ ആളിൽ നിന്നുവരെ പിഴയീടാക്കിയ പൊലീസ് നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

Related posts

Leave a Comment