Connect with us
inner ad

Kerala

ഓണവിപണി: സാധാരണക്കാരെ പിഴിഞ്ഞ് കുത്തക മുതലാളിമാർ

Avatar

Published

on

കൊല്ലം: മലയാളികളുടെ പ്രധാനപ്പെട്ട ഉത്സവമാണ് ഓണം. സംസ്ഥാനത്ത് ഏറ്റവും അധികം വിപണി സാധ്യതകൾ ഉള്ള ഉത്സവകാലവും ഓണക്കാലം തന്നെ. ഓണവിപണി തകൃതിയായി നടക്കുമ്പോൾ കുത്തുവാളെടുക്കുന്നത് സാധാരണക്കാർ തന്നെ. ഉത്സവ വിപണി ലക്ഷ്യം വെച്ച് കുത്തക കമ്പനികൾ കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ആർക്കും ആകർഷണം തോന്നുന്ന കൂറ്റൻ ഓഫറുകളുമായാണ് കമ്പനികൾ വിപണി വാഴുന്നത്. പ്രധാനമായും ഇലക്ട്രോണിക്, വീട്ടുപകരണസാമഗ്രികൾ, ഫർണിച്ചറുകൾ തുടങ്ങിയവയുടെ വിപണിയിലാണ് സാധാരണക്കാരെ കബളിപ്പിക്കൽ തുടരുന്നത്. വൻകിട കച്ചവട സ്ഥാപനങ്ങൾ വലിയ തോതിലുള്ള കഴിവും സമ്മാനപദ്ധതികളും ഏർപ്പെടുത്തിയാണ് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നത്. എന്നാൽ ഈ കിഴിവുകൾക്കും സമ്മാന പദ്ധതികൾക്കും പിന്നിലുള്ള വസ്തുത മറ്റൊന്നുമാണ്. കമ്പനികൾക്ക് നഷ്ടമില്ലാത്ത തരത്തിലാണ് പൊടിക്കൈകൾ അവർ ഏർപ്പെടുത്തുന്നത്. ജനങ്ങളെ ആകർഷിക്കുന്നതിന് പലതരത്തിലുള്ള പരസ്യങ്ങളും നൽകുന്നുണ്ട്. വിപണിയിലെത്തുന്ന വസ്തുക്കളുടെ ഗുണമേന്മ പോലും ആരും ശ്രദ്ധിക്കുന്നില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured