Connect with us
48 birthday
top banner (1)

Featured

പരാതി കിട്ടി രണ്ടാംനാള്‍ ദുരന്തമുഖത്ത് എത്തിയ എംപി;
11 -ാം ദിവസം ഷോ വര്‍ക്കുമായെത്തിയ മന്ത്രി റിയാസ്

Avatar

Published

on

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം കഴിഞ്ഞ 18 നാണ് എം.കെ രാഘവന്‍ എംപിയുടെ ഓഫിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. പരാതി കിട്ടി രണ്ടാം നാള്‍ ഷിരൂരില്‍ എത്തിയ എം.കെ രാഘവന്‍ രാപകല്‍ ഭേദമില്ലാതെ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭരണകൂടവുമായും അര്‍ജുന്റെ കുടുംബവുമായും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തു. കാര്‍വാര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം എംഎല്‍എയും ലീഗ് നേതാവുമായ എ.കെ.എം അഷ്‌റഫും സ്ഥലത്ത് ക്യാമ്പ് ചെയ്തു.

എന്‍എസ്‌യു ദേശീയ സെക്രട്ടറി കെ.എം അഭിജിത്തും എം.കെ രാഘവനൊപ്പം ഷിരൂരില്‍ നിലയുറപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിലും നാവിക സേനയുടെ തെരച്ചില്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നേടിയെടുക്കാന്‍ ശക്തമായ് ഇടപെട്ടത് അവിടെ ക്യാമ്പ് ചെയ്ത ജനപ്രതിനിധികളും കര്‍ണാടക സര്‍ക്കാറുമാണ്.  എന്നാല്‍ അന്നൊന്നും കേരളത്തില്‍ നിന്ന് ഭരണപക്ഷത്തെ ഒരു ജനപ്രതിനിധിയും മന്ത്രിമാരും സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് മാത്രമല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കര്‍ണാടക സര്‍ക്കാറിനെ പരിഹസിക്കാനുമാണ് സമയം ചെലവിട്ടത്.

Advertisement
inner ad

 രക്ഷാ ദൗത്യം പത്ത് ദിവസം പിന്നിട്ടപ്പോള്‍ മാത്രമാണ് ഷോ വര്‍ക്കുമായ് സിപിഎം എംഎല്‍എമാരായ സച്ചിന്‍ദേവും ലിന്റോ ജോസഫും സ്ഥലത്ത് എത്തിയത്. ഡിവൈഎഫ്‌ഐ നേതാവ് വി. വസീഫാകട്ടെ പ്രദേശത്ത് എത്തിയ ശേഷം ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് തിരിച്ച് പോരുകയും ചെയ്തു. ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിച്ച എല്‍ഡിഎഫിനെതിരെ ജനരോഷം ഉയരുന്നതിനിടയിലാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എന്ന പേരില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് പതിനൊന്നാം ദിവസം ഷിരൂരിലെത്തിയത്. അര്‍ജുനെ കാണാതായിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് കോഴിക്കോട്ടുകാരനായ മന്ത്രിക്ക് അര്‍ജുന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും ‘സമയം’ കിട്ടിയത്. പിന്നാലെ കോഴിക്കോട്ടുകാരനായ മന്ത്രി എ.കെ ശശീന്ദ്രനും എത്തി. മരുമകൻ റിയാസ് സ്ഥലത്തെത്തി പന്ത്രണ്ടാം നാൾ മാത്രമാണ് ദുരന്തം സംബന്ധിച്ച് കേരള മുഖ്യമന്ത്രി കേന്ദ്രത്തിന് ഒരു കത്ത് എഴുതുന്നത്.

 കേരളത്തിലുള്‍പ്പെടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ പല മനുഷ്യ ജീവനുകളെയും കണ്ടെത്താന്‍ സാധിക്കാത്ത അനുഭവങ്ങളുണ്ട്. കവളപ്പാറയിലുള്‍പ്പെടെ എന്ത് സംഭവിച്ചുവെന്ന് മലയാളിക്ക് ഉത്തമബോധ്യവുമുണ്ട്. കോഴിക്കോട് 2018-ൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ് 14 പേർ കൊല്ലപ്പെട്ട കരിഞ്ചോല മലയിൽ ഇന്നേ വരെ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്ന് വന്ന് നോക്കിയത് പോലുമില്ല.

Advertisement
inner ad

 അതെല്ലാം മറച്ചുവെച്ചാണ് എല്‍ഡിഎഫും ബിജെപിയും കര്‍ണാടക സര്‍ക്കാറിനെതിരെ പ്രചാരണം നടത്തിയത്. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പൊലീസ് മേധാവിയും ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നുവെന്ന് എം.കെ രാഘവന്‍ എംപി ചൂണ്ടിക്കാട്ടുന്നു. ദുരന്തമുഖത്ത് പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും മാനുഷിക പരിഗണന പോലും നല്‍കാതിരിക്കുകയും ചെയ്ത രാഷ്ട്രീയ സംവിധാനത്തിന്റെ പ്രതിനിധിയായാണ് മന്ത്രി റിയാസ് ഷിരൂരിലെത്തിയതെന്ന് സോഷ്യല്‍ മീഡിയയും കുറ്റപ്പെടുത്തുന്നു. 

Advertisement
inner ad

Delhi

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

Advertisement
inner ad

വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തില്‍ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

വയനാടിനെ വിട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയെന്ന് പ്രിയങ്ക ഗാന്ധി

Published

on

ഡല്‍ഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.’എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്’ എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

Advertisement
inner ad

‘ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.

Advertisement
inner ad
Continue Reading

Featured

ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും

Published

on


തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.

Advertisement
inner ad
Continue Reading

Featured