ചരിത്രത്തിൽ ഇന്ന് ; സിറ്റിസൺസ് ചാർട്ടർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു

രാജ്യം ആഘോഷിക്കേണ്ട ദിവസമാണിന്ന്, ദൗർഭാഗ്യവശാൽ നമ്മൾ ഓർമ്മിക്കുക പോലും ചെയ്യുന്നില്ല.
ജനഹിതങ്ങൾക്കൊപ്പം നടക്കുകയും, വിപ്ലവകരമായ തീരുമാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന കോൺഗ്രസ്സ് സർക്കാറുകളുടെ ഇടപെടലുകൾക്കുളള ഉദാഹരണമാണ് ഇന്നത്തെ ദിവസം. സേവനാവകാശ നിയമം (സിറ്റിസൺസ് ചാർട്ടർ) മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത് 2011 ഡിസംബർ 20ാം തിയ്യതിയാണ്.
പൗരന്മാർക്ക് ലഭ്യമാകേണ്ട സേവനം കൃത്യമായും സമയബന്ധിതമായും തടസ്സങ്ങളില്ലാതെയും ലഭ്യമാക്കുക എന്നതാണ് സിറ്റിസൺ ചാർട്ടർ ബില്ലിന്റെ പ്രാഥമിക ലക്ഷ്യം. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അതതിടങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും അവ പൗരന് ലഭ്യമാക്കുവാൻ എടുക്കുന്ന പരമാവധി ദിവസങ്ങളെയും സൂചിപ്പിച്ചുകൊണ്ടുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കണമെന്നും ഇത് കൃത്യമായി നടപ്പിലാക്കണമെന്നതുമാണ് ഈ ബില്ലിന്റെ പ്രധാനനിർദ്ദേശങ്ങളിൽ ഒന്ന്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൗരന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയോ, നിശ്ചിത സമയപരിധിയിൽ കൂടുതൽ സേവനകാലയളവ് എടുക്കുകയോ, സേവനം ലഭ്യമാകാതിരിക്കുകയോ ചെയ്താൽ പരാതി കൊടുക്കാനുള്ള സംവിധാനവും ബിൽ വ്യവസ്ഥ ചെയ്യുന്നു. തെറ്റ് വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അൻപതിനായിരം രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.

Related posts

Leave a Comment