Connect with us
inner ad

News

ഉമ്മൻ ചാണ്ടി അമരത്വം നേടിയ മഹത്ജന്മമായ് ജന ഹൃദയങ്ങളിൽ ജീവിക്കും : ഒഐസിസി റിയാദ് തൃശൂർ ജില്ല കമ്മറ്റി .

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : പൊതു പ്രവർത്തകന്റെ ജീവിതം എങ്ങിനെയായിരിക്കണമെന്ന് ആറു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന പൊതു ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ജനകീയനായ രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.

ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തിയ സമാനതകളില്ലാത്ത സ്നേഹവും സുതാര്യതയും, അതിവേഗം ബഹുദൂരം കേരള ജനതക്കായി തളരാതെ നടന്നു തീർത്ത വഴിത്താരകളും, ഒരു പ്രകാശ ഗോപുരം കണക്കെ പുതിയ തലമുറയ്ക്ക് മാതൃകയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കെ.എസ്.യു യൂണിറ്റ് സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എം എൽ എ ,മന്ത്രി, ഐക്യ ജനാധിപത്യമുന്നണി
കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് , മുഖ്യമന്ത്രി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി തുടങ്ങി പാർട്ടിയുടെ എല്ലാ പദവികളും വഹിച്ചിട്ടുള്ള ഒരു തികഞ്ഞ ജനകീയനായ പൊതുപ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടി.

യു.എൻ. അവാര്‍ഡ് നേടിയ ജനസമ്പർക്ക പരിപാടിയിലൂടെ
അദ്ദേഹത്തിന്റെ കാരുണ്യവും, കനിവും, പരിഗണനകളും, ദയാ വായ്‌പും കൊണ്ട് മാത്രം പ്രവാസികൾ ഉൾപ്പെടെ ഉള്ള ജനതയുടെ തുടിക്കുന്ന ഹൃദയങ്ങളിൽ ഇതിഹാസ സമാനമായി അമരത്വം നേടിയ ഒരു മഹത്ജന്മമായ് ജീവിക്കും എന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഏപ്രിൽ 26 വരെ കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. ഏപ്രിൽ 26 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Choonduviral

തെരഞ്ഞെടുപ്പിന് അന്നും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻ‌കൂർ അനുമതി വേണം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് അന്നും തലേന്നും സ്ഥാനാർത്ഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ രാഷ്ട്രീയ പരസ്യങ്ങളുടെ ഉള്ളടക്കം എം.സി.എം.സി മുൻകൂട്ടി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിൽ അച്ചടി മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

കഴിഞ്ഞ കാലങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങൾ കാരണം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുൻകൂർ അനുമതി ആവശ്യപ്പെടുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

News

യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം

Published

on

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 65,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഏപ്രിൽ 25ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 6238762784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Featured