Connect with us
48 birthday
top banner (1)

Kerala

ഉമ്മൻ ചാണ്ടിയുടെ 41-ാം ഒർമ്മദിനത്തിൽ പുതുപ്പള്ളി ഹൗസിൽ പ്രത്യേക പ്രാർത്ഥന

Avatar

Published

on

തിരുവനന്തപുരം: പിതാവ് മരണപ്പെട്ടിട്ട് നാൽപ്പത്തി ഒന്നാം നാളായ ഇന്ന് ചാണ്ടി ഉമ്മന് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം സെൻ്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി പ്രത്യേകമായ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് നേതൃത്വം നൽകിയത്. ശേഷം പുതുപ്പള്ളി ഹൗസിൽ പിതാവിന് വേണ്ടി പ്രത്യേകമായ ധൂപപ്രാർത്ഥനയും നടന്നു. പ്രാർത്ഥനയ്ക്ക് ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി. പ്രധാനാന നേതാക്കളും കുംടുംബാംഗങ്ങളും പ്രാർത്ഥനയിൽ പങ്കാളിയായി.

കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ അദ്ദേഹത്തിൻ്റെ വഞ്ചിയൂരുള്ള ഓഫീസിൽ എത്തി ചാണ്ടി ഉമ്മൻ സന്ദർശിച്ചു. ശേഷം കെ പി സി സി മുൻ പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ളയെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി സന്ദർശിച്ച് അനുഗ്രഹം തേടി. ശേഷം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സന്ദർശനം നടത്തി. ശേഷം 57 ആ മത് മാന്നാർ മഹാത്മാ ഗാന്ധി ജലോത്സവത്തിൽ പങ്കെടുത്തു. വെപ്പ് വള്ളങ്ങളുടെ മത്സരത്തിലെ ജേതാവിന് ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥമുള്ള ട്രോഫി ചാണ്ടി ഉമ്മൻ സമ്മാനിക്കും. ഉമ്മൻ ചാണ്ടിയുടെ പിതാവിൻ്റെ കുടുംബവീട് സ്ഥിതി ചെയ്യുന്നത് മഹാത്മാഗാന്ധി ജലോത്സവം നടക്കുന്ന പമ്പാ നദിയുടെ തീരത്തായത് കൊണ്ട് ജലോത്സവവുമായി ഏറെ ബന്ധമായിരുന്നു ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും ഉണ്ടായിരുന്നത്.

Advertisement
inner ad

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured