Connect with us
inner ad

Kerala

കല്ലെറിഞ്ഞ സിപിഎം എംഎൽഎമാരോട് പോലും ഉമ്മൻ ചാണ്ടി
ക്ഷമിച്ചുഃ കെസി ജോസഫ്

Avatar

Published

on

കൊല്ലം: തന്നെ കല്ലെറിയുകയും കൈയേറ്റം നടത്തുകയും ചെയ്ത സിപിഎം എംഎൽഎമാരെ കോടതിയിൽ തിരിച്ചറിയാൻ വിസമ്മതിച്ച് ശത്രുക്കളോടുപോലും ക്ഷമിച്ച ഹൃദയവിശാലത ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നെന്ന് മുൻ മന്ത്രി കെസി ജോസഫ്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപംഃ
2013 ഒക്ടോബർ 27 കണ്ണൂരിൽ നടന്ന പോലീസ് സ്‌പോർട്ട്‌സ് മീറ്റിന്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കണ്ണൂരിലേക്ക് പോയത്. അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിരുന്നു.തിരുവനന്തപുരത്തു നിന്നും കോഴിക്കോട് വരെ വിമാനത്തിൽ എത്തി അവിടെ നിന്നും ഞങ്ങൾ കാറിലാണ് കണ്ണൂരിലേക്ക് പോയത്. പോയ വഴിക്ക് പോലീസിന്റെ മെസ്സേജുകൾ ലഭിച്ചു കൊണ്ടിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനമുണ്ട്. വലിയ ജനാവലിയാണ്. നിയന്ത്രണ വിധേയമാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്’. ഇങ്ങനെ മെസ്സേജുകൾ തുടർച്ചയായി വന്നു കൊണ്ടിരുന്നു. കാറിന്റെ പിൻ സീറ്റിൽ വലതു വശത്തു ഡ്രൈവറുടെ പിന്നിലെ സീറ്റിൽ ഞാനും ഇടത്തു ഭാഗത്തെ സീറ്റിൽ മുഖ്യ മന്ത്രിയും ആണ് ഇരുന്നത്. മുഖ്യമന്ത്രിക്ക് പോലീസ് പൈലറ്റും എസ്‌കോർട്ടും ഉണ്ടായിരുന്നു. പ്രതിഷേധ പ്രകടനമെന്ന് കേട്ടപ്പോൾ അക്രമാസക്തമായ ഒന്നാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല . സ്വാഭാവികമായ രാഷ്ട്രീയ പ്രതിഷേധമായതിനാൽ കരിങ്കൊടി പ്രകടനത്തിൽ അവസാനിക്കുമെന്നും അതെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലയെന്നും കരുതി ഞങ്ങൾ യാത്ര തുടർന്നു.

കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ എത്തിയപ്പോൾ അക്രമാസക്തമായ ജനക്കൂട്ടം ഞങ്ങളുടെ കാറ് തടയാൻ ശ്രമിക്കുന്നതാണ് കണ്ടത്. പോലീസിന്റെ കനത്ത സുരക്ഷാ വലയം ഉണ്ടായിട്ടും കാറിന് മുന്നോട്ട് നീങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായി. കാർ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുമ്പോൾ ഇരുവശത്തു നിന്നും കല്ലേറിന്റെ പ്രളയമായിരുന്നു. മുഖ്യമന്ത്രിയുടെ സൈഡിലെ ഗ്ലാസ്സ് കല്ലേറ് കൊണ്ട് പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ മുഖത്ത് മുഴുവൻ കുപ്പിച്ചില്ല് വന്ന് പതിച്ച് രക്തം പൊടിയുന്നത് എനിക്ക് കാണാമായിരുന്നു. ഒരു കല്ല് അദ്ദേഹത്തിന്റെ നെഞ്ചിലും പതിച്ചു. നെഞ്ചിൽ ചോര പൊടിയുന്നുണ്ടായിരുന്നു. ഒരു കല്ലിന്റെ ചെറിയ ചീള് വന്ന് എന്റെ കണ്ണടച്ചില്ലിൽ കൊണ്ടു ചില്ലിന് ചെറിയ പോറലേൽക്കുകയും ചെയ്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മുഖ്യമന്ത്രിയുടെ ദേഹത്ത് നിന്ന് രക്തം പൊടിയുന്നത് കണ്ട് ഞങ്ങളാകെ വലിയ പരിഭ്രാന്തിയിലായി. ആക്രോശിക്കുന്ന, അക്രമാസക്തരായ ജനാവലിയുടെ മുന്നിലൂടെ പോലീസ് ഞങ്ങളെ മുന്നോട്ടു കൊണ്ടുപോയി. അവിടുന്ന് പോലീസ് സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രിയെ കനത്ത സുരക്ഷയിൽ ആനയിച്ചു. പോലീസ് ഉദ്യോഗസ്ഥരും ആകെ പരിഭ്രാന്തിയിലായിരുന്നു. സ്റ്റേജിലെത്തിയ ഉടനെ അദ്ദേഹത്തെ പരിപാടി നടക്കുന്ന സ്റ്റേജിന്റെ പിറകിലുള്ള ഫസ്റ്റ് എയിഡ് റൂമിലേയ്ക്ക് കൊണ്ടുപോയി പ്രാഥമിക പരിശോധന നടത്തി. ഞങ്ങൾ പിന്നീട് സ്റ്റേജിലെത്തി പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് അവിടെ നിന്നിറങ്ങി തൊട്ടടുത്ത ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കോൺഗ്രസ്സിന്റെ ജില്ലാ റാലിയിൽ പങ്കെടുത്തു.

മുഖ്യമന്ത്രിക്ക് ആക്രമത്തിൽ പരിക്കേറ്റുവെന്ന വാർത്ത കാട്ടുതീ പോലെ പടർന്നതിനാൽ ജനങ്ങളാകെ പരിഭ്രാന്തിയിലായിരുന്നു. കെ സുധാകരൻ ഉൾപ്പെടെയുള്ള ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം അവിടെ ഉണ്ടായിരുന്നു. അവരും വാർത്തയറിഞ്ഞ് ഉത്കണ്ഠാകുലരായി. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഇത് കേട്ടപ്പോൾ മുഖ്യമന്ത്രി ശാന്തനായി പറഞ്ഞത് ഒരു തരത്തിലും ഹർത്താൽ ആഹ്വാനം ചെയ്യാൻ പാടില്ല എന്നായിരുന്നു. സമാധാനപരമായ പ്രതിഷേധമാകാം. പക്ഷെ ജനജീവിതം സ്തംഭിക്കുന്ന ഒരു സമരവും തന്നെ ആക്രമിച്ചതിന്റെ പേരിൽ നടത്താൻ പാടില്ലെന്ന് പറഞ്ഞ് അദ്ദേഹം നിർബന്ധപൂർവം പറഞ്ഞു അവരെ നിരുത്സാഹപ്പെടുത്തി. അവിടെ നിന്ന് ഞങ്ങൾ കൊയിലി ആശുപത്രിയിൽ പോയി ആവശ്യമായ പ്രാഥമിക ചികിത്സ പൂർത്തിയാക്കി കാർ മാർഗം കോഴിക്കോട്ടേക്കും അവിടുന്ന് വിമാനമാർഗം തിരുവനന്തപുരത്തേക്കും പോവുകയും ചെയ്തു

Advertisement
1000x200 PX MALAYALI DCTR MDX-02-02

മുഖ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന്റെ പേരിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 113 പേർ പ്രതികൾ ഉണ്ടാ യിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 175-ാം സാക്ഷിയും ഞാൻ 176-ാം സാക്ഷിയുമായിരുന്നു. കേസ് പല തവണ വിളിച്ചപ്പോഴും ഞങ്ങൾക്ക് ഹാജരാവാൻ കഴിഞ്ഞില്ല. എന്നാൽ അവസാനം അവധിക്ക് ഹാജരാകാനായി ഞാനും ഉമ്മൻ ചാണ്ടിയും കണ്ണൂരിൽ എത്തി. രാവിലെ ഗസ്റ്റ് ഹൗസിൽ വെച്ച് കേസിന്റെ വിശദാംശങ്ങൾ ഞങ്ങളുടെ വക്കീലായ അഡ്വ. ഇ ആർ വിനോദുമായി സംസാരിച്ചു.

വിനോദ് വക്കീൽ പറഞ്ഞത് കേസിൽ 113 പ്രതികളുണ്ട്. അവരെ തിരിച്ചറിയാൽ നിങ്ങൾക്ക് രണ്ടു പേർക്കും പറ്റില്ല. പക്ഷെ കണ്ടാൽ തിരിച്ചറിയാവുന്ന രണ്ട് പ്രതികൾ ശ്രീ കെ കെ നാരായണൻ എം എൽ എ യും ശ്രീ സി കൃഷ്ണൻ എം എൽ എ യുമാണ്. അവർ ഞങ്ങളുടെ കൂടെ നിയമസഭയയിൽ ഉള്ളവരാണ്. കണ്ണൂർ ജില്ലയിലെ എം എൽ എ ആയ എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളവരാണ് രണ്ടു പേരും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അടുത്ത പരിചയക്കാരാണിവർ. അപ്പോൾ അവരെ എളുപ്പം തിരിച്ചറിയാൻ ഞങ്ങൾക്ക് സാധിക്കും. മറ്റു പ്രതികളെ തിരിച്ചറിയാൻ സാധിക്കില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇത് കേട്ട ഉടനെ മുഖ്യമന്ത്രി പറഞ്ഞത്- ‘അവർ രണ്ടു പേരും സാധുക്കളും മര്യാദക്കാരുമാണ് അവരങ്ങനെ ആക്രമത്തിന് തുനിയുന്നവരേയല്ല. ഒരുപക്ഷെ പാർട്ടി തീരുമാനപ്രകാരം സാന്ദർഭികമായി അവിടെ വന്നതായിരിക്കാം. അവരെ മാത്രം തിരിച്ചറിഞ്ഞ് കുറ്റവാളികളാക്കാൻ എനിക്ക് താത്പര്യമില്ലയെന്നാണ്. അതുകൊണ്ട് ഞാനും കെ സി യും അവരെ തിരിച്ചറിയാമെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ല. ഏതായാലും കേസ്സ് ഇത്രയൊക്കെ ആയി. മറ്റുള്ള സാക്ഷിമൊഴികൾ കൊണ്ട് കേസ്സ് മൂന്നോട്ട് പോകുന്നുവെങ്കിൽ പോകട്ടെ.’

ഞങ്ങൾ കണ്ണൂർ ഡി സി സി ഓഫീസിൽ പോയ ശേഷം കോടതിയിലേക്കു പോയി. പ്രതികളെ ആരെയും തിരിച്ചറിയാൻ കഴിയില്ലെന്നു മൊഴി നല്കി. എം എൽ എമാരെ തിരിച്ചറിയുന്നതിൽ നിന്ന് എന്നെയും അദ്ദേഹം വിലക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കണ്ണൂരിലെ മാർക്‌സിസ്റ്റ് പാർട്ടിയുടെ തീരുമാന പ്രകാരം തന്നെയാണ് മുഖ്യമന്ത്രിയെ അകമിച്ചതെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. ബോധപൂർവ്വം നല്ല മുന്നൊരുക്കം നടത്തി ആക്രമികളെ സംഘടിപ്പിച്ചാണ് പാർട്ടി ഈ കയ്യേറ്റം ആസൂത്രണം ചെയ്തത്. പകരംവീട്ടാനാണെങ്കിൽ മുഖ്യ മന്ത്രിക്ക് സി പി എം എം എൽ എ മാരെ തിരിച്ചറിയാമെന്ന് പറയാമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഹൃദയവിശാലതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കെസി ജോസ്ഫ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് ആരോടും പകയുണ്ടായിരുന്നില്ല.ഈ കേസിൽ കോടതി ശിക്ഷിച്ച സിപിഎം പ്രവർത്തകൻ സിഒടി നസീർ ഉമ്മൻ ചാണ്ടിയെ കണ്ട് ക്ഷമ പറഞ്ഞപ്പോൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണു ചെയ്തതെന്നു കെസി ജോസഫ് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

നിമിഷപ്രിയയെ കണ്ട് അമ്മ ഹൃദയകുമാരി; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം യെമനിലെ ജയിലിൽ

Published

on

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ സന്ദർശിച്ച് അമ്മ ഹൃദയകുമാരി. 12 വർഷത്തിനുശേഷമാണ് ഹൃദയകുമാരി മകൾ നിമിഷ പ്രിയയെ കാണുന്നത്. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരി ഇന്ന് ഉച്ചക്ക് ശേഷം യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്തി ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് നിമിഷപ്രിയയുമായി കൂടികഴ്ച്ച നടത്തിയത്.. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരിയും നിമിഷപ്രിയയും പരസ്പരം കാണുന്നത്.

പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. തുടർന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതിയും തള്ളി.

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് ബ്ലഡ് മണി (ദിയാധനം) നൽകി നിമിഷപ്രിയയുടെ മോചനം എന്ന സാധ്യത തേടിയാണ് നിമിഷയുടെ അമ്മ യെമനിലെത്തിയിരിക്കുന്നത്. പണം സ്വീകരിക്കാൻ കുടുംബം തയ്യാറായാൽ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി ‘ബ്ലഡ് മണി’യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

എൽഡിഎഫ് അതിക്രമം: സി ആർ മഹേഷ് എംഎൽഎക്ക് പരിക്ക്

Published

on

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്റെ കലാശക്കൊട്ട് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിന് നേരെ എൽഡിഎഫ് അതിക്രമം. പരിക്കുകളോടെ എംഎൽഎ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെ എൽഡിഎഫ് പ്രവർത്തകർ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ആക്രമിക്കുകയായിരുന്നു.

Continue Reading

Choonduviral

സംസ്ഥാനത്ത് പരസ്യപ്രചരണത്തിന് സമാപനം; ഇനി നിശബ്ദ പ്രചാരണം, നാലു ജില്ലകളിൽ നിരോധനാജ്ഞ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത്‌ വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയോടുകൂടി ആരംഭിച്ച അവസാനഘട്ട പ്രചാരണം വാദ്യമേള അകംമ്പടിയോടെ കൊട്ടിക്കലാശിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടത്. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ
ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക.
ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ല.
നിശബ്ദപ്രചാരണമാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured