Connect with us
,KIJU

Kollam

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

Avatar

Published

on

ചാത്തന്നൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. മേലേവിള ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കെ പി സി സി സെക്രട്ടറി സൂരജ് രവി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ മുരളി, ഫാ. ലിജോ ജോസഫ്, കെ. ചാക്കോ, പി എസ്. പ്രദീപ്, സുബാഷ് പുളിക്കൽ, എൻ. ഉണ്ണികൃഷ്ണൻ, എസ്. ശ്രീലാൽ, ബിജു വിശ്വരാജൻ, എം സുന്ദരേശൻപിള്ള, സജി സാമുവൽ, സജിമോൻ തുടങ്ങിയവർ പ്രസം​ഗിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്‌; സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

Published

on

കൊല്ലം: ഓയൂരിൽ നിന്നും ആറുവയസുകാരി അബി​ഗേലിനെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടി പറഞ്ഞ വിവരങ്ങളുടെയും തട്ടിക്കൊണ്ടുപോയ ദിവസം എത്തിയ കടയുടമയും പറഞ്ഞ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.

അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും അവരാരുമല്ല എന്നാണ് കുട്ടി പറയുന്നത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത് വർക്കല ഭാ​ഗത്തേക്ക് എന്നാണ് സൂചന. ഒന്നിലധികം സ്ത്രീകൾ സംഘത്തിലുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

Advertisement
inner ad

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതികൾ മയങ്ങാൻ മരുന്ന് നൽകിയതായും സംശയമുണ്ട്. കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ രക്തവും മൂത്രവും പരിശോധനയ്‌ക്ക് അയച്ചു.

Advertisement
inner ad
Continue Reading

Kerala

തട്ടിക്കൊണ്ടു പോയിട്ട് 19 മണിക്കൂർ; ആറുവയസുകാരിക്കായി നാടെങ്ങും തിരച്ചിൽ തുടരുന്നു

Published

on

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി നാടെങ്ങും തിരച്ചിൽ തുടരുന്നു. സംഭവം നടന്ന് 19 മണിക്കൂർ പിന്നിടുമ്പോഴും കുട്ടിയെ വീണ്ടെടുക്കാനായില്ലെന്നത് ആശങ്കയായി തുടരുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം പ്രതികൾ സഞ്ചരിച്ച വാഹനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. അതിർത്തി കേന്ദ്രീകരിച്ചും അന്വേഷണവും തിരച്ചിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷം രണ്ടു തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളി വന്നിരുന്നു. ആദ്യം 5 ലക്ഷവും പിന്നീട് 10 ലക്ഷം
രൂപയുമാണ് ആവശ്യപ്പെട്ടത്. ആദ്യത്തെ കോൾ വന്നത് പാരിപ്പള്ളിക്ക് സമീപത്തുനിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Advertisement
inner ad

അതേസമയം കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ വാഷിംഗ് സെന്റർ ഉടമയെയും മറ്റൊരാളെയുമാണ് പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടൻതന്നെ വിട്ടയച്ചേക്കുമെന്നാണ് വിവരം.

തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് കൊല്ലം ഓയൂരിൽ നിന്ന് സഹോദരനൊപ്പം ട്യൂഷൻ ക്ലാസിനായി പോയ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കാറിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണുണ്ടായിരുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 هली ललकी ബന്ധപ്പെടാം.

Advertisement
inner ad
Continue Reading

Kerala

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കസ്റ്റഡിയിലുള്ളവരെ വിട്ടയക്കും

Published

on

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്റർ ഉടമയെ വിട്ടയച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഓയൂരിൽ നിന്നും ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽ വെച്ചാണ് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

Advertisement
inner ad
Continue Reading

Featured