Connect with us
48 birthday
top banner (1)

Kerala

ഇടനെഞ്ചിൽ ഉമ്മൻ ചാണ്ടി: സ്മരണ പുതുക്കി കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ

Avatar

Published

on

കോട്ടയം: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടേഴ്സ് &ഓഡിറ്റേഴ്സ്അസോസിയേഷന്റെ നേത്യത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും വിവിധ സഹായ പദ്ധതികളുടെ ഉത്ഘാടനവും കോട്ടയം പാമ്പാടി ദയറ അഭയ ഭവൻ& ബാലഭവനിൽ വച്ച് തിരുവഞ്ചൂർ രാധാ കൃഷ്ണൻ MLA ഉത്ഘാടനം ചെയ്തു. പൊതുപ്രവർത്തകർക്ക് ഉമ്മൻ ചാണ്ടി ആകാൻ കഴിയില്ലെങ്കിലും ഉമ്മൻ ചാണ്ടിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് മനുഷ്യ സ്നേഹികൾ ആകാൻ കഴിയണമെന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻM LA അഭിപ്രായപ്പെട്ടു. ചികിത്സാസഹായ വിതരണം ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു. സംസ്ഥാനപ്രസിഡന്റ് പി.കെ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാത്തച്ചൻ പാമ്പാടി, കെ.ആർ ഗോപകുമാർ , പ്രിയേഷ് സി.പി., സെബാസ്റ്റ്യൻമൈക്കിൾ , പി.എസ് സജികുമാർ , ജി.മനോജ് കുമാർ , സിബു.എസ് .പി കുറുപ്പ്, .യു.എം ഷാജി, ജീറ്റ്സി ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.വി.ജയേഷ് സ്വാഗതവും കെ അജിത്ത് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ച് സന്ദീപ് വാര്യർ; പാർട്ടിയിൽ നിന്നും പുറത്തേക്കെന്ന് സൂചന

Published

on

പാലക്കാട്: പാലക്കാട് ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തേക്ക്. നേതൃത്വത്തെ വെല്ലുവിളിച്ച് ബിജെപി വക്താവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ് വാര്യർ പാർട്ടിയിൽ നിന്നും പുറത്തേക്ക്. ബിജെപിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുകയാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജില്ലയിലെ പ്രധാന നേതാവ് പാർട്ടി വിടാൻ ഒരുങ്ങുന്നത് ബിജെപിക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് ബിജെപിയിലെ പ്രബല വിഭാഗമായ മൂത്താൻ വിഭാഗം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനോട് ഇടഞ്ഞു നിൽക്കുന്ന ഈ ഘട്ടത്തിൽ സന്ദീപ് വാര്യർ പാർട്ടി വിടുന്നത് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. ജില്ലാ നേതൃത്വത്തിൽനിന്നും നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനവും തുടർച്ചയായി നേരിടുകയാണെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്‍റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.

ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോള്‍ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച്‌ എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Advertisement
inner ad

എന്‍ഡിഎ കണ്‍വെഷനില്‍ സി കൃഷ്ണകുമാറിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കണ്‍വെൻഷൻ വേദിയില്‍ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി. പ്രശ്നങ്ങളില്‍ ഇടപെട്ട് ആവശ്യമായ പരിഹാരം കാണാൻ താൻ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

മാറ്റിനിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട്. അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതയാണ് നടക്കുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഒരു വിളിയില്‍ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയത്. ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Kasaragod

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്

Published

on

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷാണ് സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്. കേരളത്തില്‍നിന്ന് പാർട്ടിയുടെ പേരില്‍ മന്ത്രി പദവിയിലെത്തിയവരില്‍ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്നും ഒരുപാട് പേർ ജീവനും ജീവിതവും നല്‍കിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാർ മനസിലാക്കണമെന്നും റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വന്തം പ്രവൃത്തികള്‍കൊണ്ടാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്ന ചിന്ത ഒഴിവാക്കണം. പാർട്ടി പ്രവർത്തകരെ കേള്‍ക്കാനുള്ള നല്ല മനസ്സുണ്ടാവട്ടെ എന്നും വിമർശനമുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

Advertisement
inner ad

കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാർട്ടി അനുഭാവികള്‍ക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured