Connect with us
,KIJU

Haydrabad

മലയാളി കോൺ​ഗ്രസ് ബിടിഎം അസംബ്ലി കമ്മിറ്റി അനുശോചിച്ചു

Avatar

Published

on

ബെംഗളൂരു: അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ പ്രിയങ്കരനായ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ് ജി പാളയ സെന്റ് തോമസ് ചർച്ചിലെ ചാവറ ഹാളിൽ അനുശോചന യോഗം നടത്തി . സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെ യാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു . കെ എം സി സംസ്ഥാന സെക്രട്ടറി ചാർലി മാത്യു അധ്യക്ഷത വഹിച്ചു . ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ, (വികാരി സെന്റ് തോമസ് ചർച്ച്, ഫാ. ജോമോൻ കോലഞ്ചേരി, (മാണ്ട്യ രൂപത ചാൻസിലർ) , ആന്റണി തോമസ് , സിജോ തോമസ് , തോമാച്ചൻ ,അഡ്വ. വർ ഗീസ് നയനാൻ, അഡ്വ .സെബാസ്റ്റ്യൻ ആന്റണി പോത്താലി , മാത്യു ജോസഫ്, അടൂർ രാധാകൃഷ്ണൻ , സജീവ് , അഭി , ലിന്റോ , ഫിലോമിന , ഓമന കുര്യൻ , വർഗീസ് എന്നിവർ സംസാരിച്ചു .

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

Published

on

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ 7-ന് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അസറുദ്ദീൻ, തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി, എസ് എസ് രാജമൗലി, തുടങ്ങിയവർ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത്‌ ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

തെലുങ്കാനയില്‍ ഇന്ന് കലാശക്കൊട്ട്; പരസ്യപ്രചരണം ഇന്ന് അവസാനിക്കും

Published

on

ഹൈദരാബാദ്: തെലുങ്കാനയില്‍ ഇന്ന് കലാശക്കൊട്ട്. മുന്നണികളുടെ പരസ്യ പ്രചരണം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അവസാനിക്കും വിജയ പ്രതീക്ഷകളില്‍ പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകള്‍ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. തെലങ്കാനയുടെ വിവിധയിടങ്ങളില്‍ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എന്നിവര്‍ ഇന്ന് റോഡ് ഷോ നടത്തും. നവംബര്‍ 30നാണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

അഭിപ്രായ സർവ്വേകളിൽ കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിക്കുന്ന തെലുങ്കാനയിൽ ഭരണം നിലനിര്‍ത്താൻ എല്ലാ ശ്രമവും നടത്തുകായാണ് ഭാരത് രാഷ്ട്രസമിതി. ബിആര്‍എസ് ഭരണത്തിലെ കുടുംബവാഴ്ച, അഴിമതി എന്നിവയാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നത്. തെലങ്കാന രൂപീകരണം വൈകിപ്പിച്ചവരാണ് കോണ്‍ഗ്രസ് എന്ന പ്രചാരണത്തിലൂടെയാണ് ടി.ആര്‍.എസ് ഇതിനെ തിരിച്ചുനേരിടുന്നത്.

Advertisement
inner ad
Continue Reading

Featured

വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം; 25 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു; 30 കോടിയുടെ നഷ്ടം

Published

on

വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. 25 മത്സ്യബന്ധന ബോട്ടുകൾ കത്തിച്ചാമ്പലായി. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനാൽ ആളപായമില്ല. ഇന്നലെ അർദ്ധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടിൽ നടത്തിയ പാർട്ടിക്കിടെയാണ് തീ പടർന്നതെന്നാണ് സംശയം. സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

Continue Reading

Featured