ഡോക്യുമെന്ററി ഔദ്യോഗിക റിലീസിന് ഇന്ന്

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണജൂബിലിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ- പൊതു ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ഡോക്യുമെന്ററി ‘ ദ് ആൺനോൺ വാരിയേറിന്റെ ഔദ്യോഗിക റിലീസ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.

ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. സിയാ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി മക്ബൂൽ റഹ്മാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 17-ന് ഡോക്യുമെന്ററിയുടെ ടീസർ പ്രകാശനം പ്രശസ്ത സിനിമാതാരം മമ്മൂട്ടി നിർവഹിച്ചിരുന്നു.

Related posts

Leave a Comment