ഉമ്മൻ ചാണ്ടി ഒരു ഇതിഹാസം, വിഡിയോ പുറത്തിറക്കി


തിരുവനന്തപുരം: കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗവും എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സുവർണജൂബിലി സ്മാരക ഇതിഹാസ ​ഗ്രന്ഥം അണിയറയിൽ പൂർത്തിയായി. ഉമ്മൻചാണ്ടിയെക്കുറിച്ച് സമൂഹത്തിലെ നാനാതുറയിൽ ഉള്ള പ്രമുഖർ എഴുതിയ അനുഭവകുറിപ്പുകൾ, അപൂർവ ചിത്രങ്ങൾ, തുടങ്ങിയവ ഉൾപ്പെടുത്തി വീക്ഷണം പുറത്തിറക്കുന്ന കോഫീ ടേബിൾ ബുക്ക്‌ “ഇതിഹാസ” ത്തിന്റെ പ്രചാരണാർത്ഥം നിർമ്മിച്ച പ്രൊമോഷണൽ വീഡിയോ “ഒരേ ഒരാൾ” റിലീസ് ചെയ്തു.
കെപിസിസി ഒഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. സുധാകരൻ വിഡിയോ പുറത്തിറക്കി. ട്രഷറർ അഡ്വ. വി. പ്രതാപചന്ദ്രൻ, വീക്ഷണം എച്ച്ആർ ജനറൽ മാനേജർ പ്രവീൺ, ‍ഡെപ്യൂട്ടി ജനറൽ മാനെജർ സാജൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വീക്ഷണം ഓഫീസുകൾ, ഏജന്റ്മാർ, പ്രമുഖ ബുക്ക് സ്റ്റാളുകൾ എന്നിവിടങ്ങളിൽ നിന്നു ഇതിഹാസത്തിന്റെ കോപ്പി ലഭിക്കും.

Related posts

Leave a Comment