12 രാജ്യങ്ങളിൽ ഒമിക്രോൺ, ഇന്ത്യയിൽ 4 പേരുടെ ഫലം ഇന്ന്, 6990 കോവിഡ് രോ​ഗികൾ കൂടി

ന്യൂഡൽഹി: ലോകത്ത് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സാന്നിധ്യം കൂടിവരുന്നു. യൂറോപ്യൻ രാജ്യങ്ങളിലടക്കം 12 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കാൻ രാജ്യങ്ങളിലാണ് തീവ്രത കൂടുതൽ. പല രാജ്യങ്ങളും ആഫ്രിക്കയിലേക്കും തിരിച്ചുമുള്ള വിമാനയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎസിൽ ഒമിക്രോൺ സാന്നിധ്യം നിഷേധിക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ഇതിനകം രണ്ട് ഡോസ് വാക്സിൻ നൽകിയവർക്കും ഉടൻ ബൂസ്റ്റർ ഡോസ് നൽകും. യുകെയിലും അതിവേ​ഗ ബൂസ്റ്റർ വാക്സിനേഷനാണ് പരി​ഗണിക്കുന്നത്.
ഇന്ത്യയിലും ഒമിക്രോൺ സാന്നിധ്യത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല. ബം​ഗളൂരു, മുംബൈ, ചണ്ഡീ​ഗഡ് എന്നിവിടങ്ങളിൽ
പുറത്തുനിന്നെത്തിയ നാലുപേരുടെ സ്രവ പരിശോധനയുടെ ഫലം ഇന്നു വരാനിരിക്കുന്നുണ്ട്. ബം​ഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയിൽ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ ജനിതക മാറ്റം സംഭവിച്ച വൈറസാണ് ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നതെന്നു വ്യക്തമായി. എന്നാൽ ഇത് ഒമിക്രോൺ ആണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആളാണ് നിരീക്ഷണത്തിലുള്ളത്. ചണ്ഡി​ഗഡിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ് നിരീക്ഷണത്തിലുള്ളത്.

Related posts

Leave a Comment