യുഎസും യൂറോപ്പും ഒമിക്രോൺ ഭീതിയിൽ, വരാനിരിക്കുന്നതു കോവിഡ് സുനാമിയെന്ന് ലോകാരോ​ഗ്യസംഘടന

ന്യൂയോർക്ക്: ലോകം കോവിഡ് ഡെൽറ്റാ, ഒമിക്രോൺ വകഭേദ​ങ്ങളുടെ പിടിയിലേക്കെന്നു സൂചന നൽകി മിക്ക ഭൂഖണ്ഡങ്ങളിലും വ്യാപനം പെരുകുന്നു. യൂറോപ്പിൽ 2.84 ദശലക്ഷം പേരിലും യുഎസിൽ 1.48 ദശലക്ഷം പേരിലും പുതിയ വകഭേദം കണ്ടെത്തി. ആഫ്രിക്കൻ രാജ്യങ്ങളിലും വ്യാപനം രൂക്ഷമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഏഴു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും സ്ഥിതി രൂക്ഷമല്ല. ഇന്ത്യയിലടക്കം വളർച്ച ആശങ്കാജനകമല്ലെങ്കിലും തീവ്രവ്യാപന ഭീഷണി നേരിടുകയാണ്. അതിനിടെ, ലോകം കോവിഡ് സുനാമിയിലേക്കാണു നീങ്ങുന്നതെന്നും നിതാന്ത ജാ​ഗ്രത വേണമെന്നും ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് അദാനോം വ്യക്തമാക്കി. ഡെൽറ്റയും പുതിയ ഒമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ഇപ്പോൾത്തന്നെ മന്ദഗതിയിൽ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെ‍ഡ്രോസ് പറഞ്ഞു. ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 ശതമാനം വർധനയാണ് കോവിഡ് കണക്കിൽ രേഖരപ്പെടുത്തിയത്. ഡിസംബർ 20 മുതൽ 26 വരെ ലോകത്തൊട്ടാകെ 4.99 ദശലക്ഷം പേരിൽ കോവിഡ് സ്ഥിരീകരിച്ചു. മിക്കതും ഡെൽറ്റ, ഒമിക്രോൺ വഭേദങ്ങളാണ്. സാധാരണ കോവിഡെനെക്കാൾ പ്രഹര ശേഷി കൂടിയ ഇനങ്ങളാണു രണ്ടും. എങ്കിലും രോ​ഗത്തിന്റെ തീവ്രത തുടക്കകാലത്തെപ്പോലെ ഭയാനകമായിട്ടില്ലെന്നു ലോകാരോ​ഗ്യ സംഘടന. പ്രതിരോധം ശക്തമാക്കുന്നില്ലെങ്കിൽ തരം​ഗസമാനമായ ദുരന്തങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment