ഫലം പോസിറ്റിവ്, ഡൽഹിയിലും ഒമിക്രോൺ

ന്യൂഡൽഹി: ഡൽഹിയിൽ നടത്തിയ ഒമിക്രോൺ പരിശോധനയുടെ ഫലം പോസിറ്റിവ്. ഒമിക്രോൺ അഞ്ചാമത്തെ കേസ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്നെത്തിയ ആൾക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 11 പേരുടെ സാമ്പിളുകൾ പരിശോധന നടത്തിയതിൽ ഒരാൾക്കു മാത്രമാണ് ഒമിക്രോൺ ലക്ഷണങ്ങൾ.
കർണാടകയ്ക്ക് പിന്നാലെ ഇന്നലെ ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിൽ 72കാരനും, മഹാരാഷ്ട്രയിൽ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കർണാടകയിൽ രണ്ട് പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ഡോക്ടറും മറ്റേയാൾ ദക്ഷിണാഫ്രിക്കൻ സ്വദേശിയുമാണ്. 16 പേർക്കെങ്കിലും ഇവിടെ രോ​ഗമുണ്ടെന്ന വിവരങ്ങൾ ആശങ്കയുണർത്തുന്നു.
ഒമിക്രോൺ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും ഗുജറാത്തിലും കർണാടകയിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

Related posts

Leave a Comment