ഇന്ത്യയിൽ ഒമിക്രോൺ ..? കർണാടകയിൽ ദക്ഷിണാഫ്രിക്കൻ പൗരന്മാരിൽ ഒരാളിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച്‌ വ്യക്തതയില്ല ; രാജ്യം ആശങ്കയിൽ

ബംഗളൂരു: കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരിൽ ഒരാളിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച്‌ വ്യക്തതയില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു.

വകഭേദം ഏതെന്ന് തിരിച്ചറിയാൻ ഐ.സി.എം.ആറിന്റെയും കേന്ദ്രസർക്കാരിന്റെയും സഹായം തേടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ രണ്ടുപേരെയും ഡെൽറ്റ വകഭേദമാണ് ബാധിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. 63കാരനെ ബാധിച്ച വൈറസ് വകഭേദത്തിലാണ് വ്യക്തതയില്ലാത്തത്. ഡെൽറ്റ വകഭേദത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്.

.അതിനിടെ ഒമിക്രോൺ വകഭേദം ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് കർണാടകയും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ബോട് സ്വാന, ഹോങ്കോംഗ്‌എ ന്നിവിടങ്ങളിൽ നിന്നുള്ളവരെ വിലക്കണമെന്നാണ് ആവശ്യം.

Related posts

Leave a Comment