ഒമിക്രോൺ; മറ്റു വകഭേദങ്ങളെക്കാൾ 70 മടങ്ങ് വ്യാപനശേഷിയുള്ളതായി പഠനം

കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണിന് മറ്റു വകഭേദങ്ങളെക്കാൾ 70 മടങ്ങ് വ്യാപനശേഷിയുള്ളതായി പഠനം. രോഗതീവ്രത വളരെ കുറവായിരിക്കുമെന്നും ശ്വാസകോശ കലകളെ വൈറസ് ബാധ സാരമായി ബാധിക്കില്ലെന്നും ഹോങ്കോങ്ങ് സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒമിക്രോൺ സംബന്ധിച്ച് പുറത്തുവന്ന ആദ്യഘട്ട കണ്ടെത്തലുകൾക്ക് ശക്തിപകരുന്നതാണ് പുതിയ പഠനം.

മൂന്നാഴ്ചകൾക്ക് മുമ്പാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിൻറെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതിനോടകം 77ഓളം രാജ്യങ്ങളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റവർക്ക് തീവ്ര പരിചരണത്തിൻറെയോ ഓക്സിജൻറെയോ ആവശ്യം വന്നിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇതുവരെയുള്ള ഒമിക്രോൺ ബാധക്ക് ഗുരുതര രോഗലക്ഷണങ്ങൾ കുറവാണ്. എന്നാൽ ലോകാരോഗ്യ സംഘടനയടക്കം ഒമിക്രോണിനെതിരെ കടുത്ത ജാഗ്രത നിർദേശമാണ് നൽകുന്നത്. ഒമിക്രോൺ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment