ഒമിക്രോൺ: രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്തു കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത. കോവിഡ് സ്ഥിരീകരിച്ച മുപ്പതിലധികം പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഡൽഹിയിൽ നിന്നുള്ള 12 ഉo മഹാരാഷ്ട്രയിൽ നിന്നുള്ള പത്തും കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 46 കാരനുമായി സമ്പർക്കത്തിൽ വന്ന അഞ്ചും തമിഴ്നാട്ടിൽ നിന്നുള്ള രണ്ടും പേരുടെയും ജനിതക ശ്രേണികരണ ഫലമാണ് ആദ്യം വരിക. വിദേശത്തു നിന്ന് എത്തി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ ഈ പട്ടിക നീളുകയാണ്. പരിശോധന വർധിപ്പിക്കാനും എല്ലാ രാജ്യാന്തര യാത്രികരെയും നിരീക്ഷിക്കാനും നിർദേശിച്ചു ചീഫ് സെക്രട്ടറിമാർക്കു കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. സമ്പർക്കത്തിൽ ഉള്ളവരെ 72 മണിക്കൂറിനുള്ളിൽ പരിശോധനയ്ക്കു വിധേയമാക്കണം. ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിനെ അറിയിച്ചു.

Related posts

Leave a Comment