ഒമിക്രോൺ; വ്യാപനം രൂക്ഷമാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയെന്ന് കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോ​ഗവ്യാപന തോതുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപനം യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയിൽ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ 65,000 കേസുകളാണുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ജനസംഖ്യ കൂടി കണക്കിലെടുത്താൽ പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടാകും.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിൻറെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയിൽ 32 ഒമിക്രോൺ ബാധിതരാണുള്ളത്. ഡൽഹിയിൽ പത്ത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കർണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment