റിയാദ്: അടച്ചിടലിനും പ്രതിസന്ധിക്കും ശേഷം ആശ്വാസമായി രാജ്യാതിര്‍ത്തികള്‍ തുറക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ.വീണ്ടും ഭീതി നിറയുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ 20ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സൗദി അറേബ്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ചയാണ്. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഗള്‍ഫ് മേഖലയിലുണ്ട്. അതിനിടെയാണ് ഇപ്പോള്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനിയും കൊവിഡ് നിയന്ത്രണം ശക്തിപ്പെടുമെന്നാണ് കരുതുന്നത്. ഇതോടെ പ്രവാസികള്‍ നാട്ടിലേക്കുള്ള മടക്കം ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് ഒമൈക്രോണ്‍ ആദ്യമായി സൗദിയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ആഫ്രിക്കയില്‍ നിന്ന് വന്ന യാത്രക്കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെ നിരീക്ഷിച്ചുവരികയാണ്. രണ്ടുപേരും നിരീക്ഷണത്തിലാണെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.