കേരളത്തില്‍ ഓമിക്രോണ്‍ സ്ഥിരീകരിച്ചു ; രോഗബാധ ബ്രിട്ടണില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

കൊച്ചി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേരളത്തിലും സ്ഥിരീകരിച്ചു.യുകെയില്‍നിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

രോഗിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 149 യാത്രികരെയും വിവരം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.യുകെയില്‍നിന്ന് അബുദാബിയില്‍ എത്തിയ ഇയാള്‍ ഡിസംബര്‍ ആറാം തീയതിയാണ് കൊച്ചിയില്‍ എത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവായതായും ഇവരെ ഐസലേഷനിലേക്കു മാറ്റിയതായും മന്ത്രി അറിയിച്ചു.

Related posts

Leave a Comment