ഒമിക്രോൺ ; രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

ലോകത്ത് ഭീതി പടർത്തി കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. 13ലധികം രാജ്യങ്ങളിൽ ഇതുവരെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

Related posts

Leave a Comment