ഭയക്കണമോ ഒമിക്രോണിനെ ; ശാസ്ത്രജ്ഞൻമാർക്ക് പറയാനുള്ളത് ഇങ്ങനെ

ന്യൂഡൽഹി: കോവിഡ് ഭീതിയിൽ നിന്നും ലോകം കരകയറി വരുമ്പോഴാണ് ഒമിക്രോണിന്റെ വരവ് . ഒട്ടും പ്രതീക്ഷികാതെയുള്ള ഈ വരവ് ലോകത്തെ മൊത്തം വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . ഒമിക്രോണിനെ കുറിച്ച് പല തരത്തിലുള്ള കിംവദന്തികളാണ് പരക്കുന്നത് .

ചിലർ ഒമിക്രോൺ മാരകമാണെന്ന് പറയുമ്ബോൾ ചിലർക്ക് പറയാനുളളത് അത് അത്ര മാരകമല്ലെന്നാണ്. പല മേഖലയിലെയും ശാസ്ത്രജ്ഞർക്ക് പറയാനുള്ളത് പലതാണ്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഒമിക്രോൺ അതീവ ഗുരുതരമാണ്. ഒമിക്രോൺ വഴി കൊവിഡ് 19 ന്റെ മറ്റൊരു തരംഗം ഉണ്ടാവുകയാണെങ്കിൽ അതിന്റെ അനന്തരഫലം അതീവ ഗുരുതരമായിരിക്കുമെന്ന് സംഘടനയുടെ സാങ്കേതിക റിപോർട്ടിൽ പറയുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണം പോലും റിപോർട്ട് ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യവുമുണ്ട്.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദത്തെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകാരോഗ്യസംഘടന ഒമിക്രോൺ എന്ന് പേരിട്ടത്. ഡൽറ്റ, ആർഫ, ബീറ്റ, ഗാമ തുടങ്ങിയ കൊവിഡ് വകഭേദത്തേക്കാൾ അതീവ അപകടകാരിയാണ് ഒമിക്രോണെന്ന് സംഘടന പറയുന്നു.

ഇന്ത്യയിലെ മുൻനിര ബയോ മെഡിക്കൽ ശാസ്ത്രജ്ഞൻ ഡോ. ഗഗൻദീപ് കാങ് പറയുന്നതനുസരിച്ച്‌ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വകഭേദമാണെന്നതിൽ സംശയമില്ല. ഇന്ത്യയിൽ വാക്‌സിൻ ലഭിക്കുന്നതിനു മുൻപ് രോഗം ബാധിച്ച നിരവധി പേരുള്ളതുകൊണ്ട് പുതിയ വകഭേദം വലിയ ഗുരുതരാവസ്ഥയുണ്ടാക്കില്ലെന്ന് അദ്ദേഹം പറയുന്നു. വാക്‌സിനും രോഗം മൂലം ലഭിക്കുന്ന പ്രതിരോധവും മികച്ച ഫലം നൽകുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇക്കാര്യത്തിൽ നാം ഭാഗ്യവാന്മാരുമാണത്രെ.

വാക്‌സിൻ ലഭിച്ചശേഷം രോഗം ബാധിക്കുന്നവരിലും ഈ വകഭേദം വലിയ പ്രശ്‌നമുണ്ടാക്കില്ല. രോഗപ്രസരണത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തും.

രണ്ടും മൂന്നും വാക്‌സിൻ എടുത്തവരിൽ ഈ വകഭേദം വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേ സമയം ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പിക്കണം.

പ്രസരണം കൂടുതലാണെന്നത് രോഗം ഗുരുതരമാണെന്നതിന് തെളിവല്ല. അങ്ങനെ അർത്ഥവുമില്ല. വലിയ തോതിൽ പ്രസരിക്കുന്ന പല രോഗങ്ങളും ഗുരുതരമല്ല. ഒരു പക്ഷേ, ഒമിക്രോൺ കൂടുതൽ പ്രസരിക്കുകയും കുറച്ച്‌ ഗുരതരമാവുകയും ചെയ്യുന്ന വൈറസാവുമെന്നാണ് കരുതുന്നത്. ഉദാഹരണം എച്ച്‌1എൻ 1 വലിയ പ്രസരണശേഷിയുളളതാണെങ്കിലും പല ഇൻഫഌവൻസ വൈറസുകളെയും പോലെ അത്ര മാരകമല്ല.

നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാൻ ഒമിക്രോൺ വൈറസുകൾക്ക് സാധിക്കുമെന്നാണ് ബ്രിട്ടീഷ് വൈദ്യശാസ്ത്ര വിദഗ്ധൻ പോൾ ബുർട്ടന്റെ ആശങ്ക.

എയിംസിലെ ഡോ. ഗുലേരിയയുടെ അഭിപ്രായത്തിൽ ഒമിക്രോൺ വാക്‌സിനുകളെ പ്രതിരോധിക്കാവുന്നിടത്തോളം ശക്തമാണ്. അവ തങ്ങൾക്കു ചുറ്റും ഒരു പ്രതിരോധ സംവിധാനം നിർമിക്കുന്നു. ഇത് ആന്റിബോഡികളിലൂടെ വൈറസിനെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടുളള പരിപാടിയാക്കും.

പ്രസരണത്തെക്കുറിച്ച്‌ അധികം അറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രസരണ ശേഷി കൂടുതലാണെന്നാണ് ഗുലേരിയ പറയുന്നത്. ഡൽറ്റ വകഭേദവും ഒമിക്രോണും തമ്മിൽ വലിയ അന്തരമില്ല. രണ്ടിന്റെയും ലക്ഷണങ്ങളും സമാനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ഒമിക്രോൺ കൂടുതൽ മാരകമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

Related posts

Leave a Comment