ഒമിക്രോൺ ; രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് കൂടി ഖത്തർ എയർവേയ്‌സ് വിലക്ക് ഏർപ്പെടുത്തി

ദോഹ: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ പശ്ചാത്തലത്തിൽ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് കൂടി ഖത്തർ എയർവേയ്‌സ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.

അംഗോള, സാംബിയ എന്നീ രാജ്യങ്ങൾക്കാണ് പുതിയതായി വിലക്ക് ഏർപ്പെടുത്തിയത്.

വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച്‌ വിലക്കുള്ള അഞ്ച് രാജ്യങ്ങളിലേക്കും പോകുന്നവർക്കായി ഖത്തർ എയർവേസ് സർവീസുകൾ നടത്തും.

Related posts

Leave a Comment