ഒമിക്രോൺ ; സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർ നെഗറ്റീവ്

തിരുവനന്തപുരം: എറണാകുളത്ത് കഴിഞ്ഞദിവസം ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഏറ്റവും അടത്ത സമ്പർക്കത്തിലുള്ളവരായിരുന്നു ഇവർ. ഒരാൾ സഹോദരനും മറ്റേയാൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. ഏഴു ദിവസം വരെ ഇവർ കർശന നിരീക്ഷണത്തിലായിരിക്കും. ഇവർക്ക് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Related posts

Leave a Comment